തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ശൈലിയുമായി മുഖ്യമന്ത്രി വിജയ്; സ്റ്റാലിന് പിന്നാലെ വൈക്കോയെയും എസ് രാമദാസിനെയും നേരിൽകണ്ടു

Published : May 11, 2026, 06:26 PM ISTUpdated : May 11, 2026, 06:49 PM IST
cm vijay

Synopsis

സ്റ്റാലിന് പിന്നാലെ വൈക്കോയെയും എസ് രാമദാസിനെയും ആണ് വീടുകളിലെത്തി കണ്ടത്. വൈക്കോയുടെ വീട്ടിൽ ഹൃദ്യമായ രംഗങ്ങളാണ് അരങ്ങേറിയത്.

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ശൈലിയുമായി മുഖ്യമന്ത്രി വിജയ്. മുതിർന്ന നേതാക്കളുടെ വീടുകളിൽ വിജയ് സന്ദർശനം നടത്തി. സ്റ്റാലിന് പിന്നാലെ വൈക്കോയെയും എസ് രാമദാസിനെയും ആണ് വീടുകളിലെത്തി കണ്ടത്. വൈക്കോയുടെ വീട്ടിൽ ഹൃദ്യമായ രംഗങ്ങളാണ് അരങ്ങേറിയത്. വീട്ടിലെ ജീവനക്കാരായ സ്ത്രീകൾ വിജയ് യുടെ അടുത്തെത്തി വിസിലിനാണ് വോട്ട് ചെയ്തതെന്ന് പറഞ്ഞു. വിജയ് അവർക്ക് നന്ദി പറയുകയും ചെയ്തു. ഡിഎംകെ സഖ്യത്തിൽ സ്റ്റാലിന്റെ പാർട്ടി ചിഹ്നത്തിൽ ആണ് വൈക്കോയുടെ 4 സ്ഥാനാർഥികൾ മത്സരിച്ചത്.

വിജയ്‍യുടെ പരാമ‍ർശവും സ്റ്റാലിൻ്റെ മറുപടിയും

സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം പ്രവ‍ർത്തകരെ അഭിസംബോധന ചെയ്യവെ, മുൻ ഡിഎംകെ സർക്കാരിനെ വിജയ് രം​കടന്നാക്രമിച്ചിരുന്നു. 10 ലക്ഷം കോടിയിലധികം കടമുണ്ടാക്കിയ ശേഷമാണ് മുൻ സർക്കാർ പുറത്തേക്ക് പോയതെന്നും ഖജനാവ് കാലിയാക്കിയെന്നുമായിരുന്നു വിജയ്‍യുടെ പരാമ‍ർശം. ഇതിന് ഉടൻതന്നെ മറുപടി നൽകി എംകെ സ്റ്റാലിൻ രം​ഗത്തെത്തുകയായിരുന്നു. തമിഴ്നാടിൻ്റെ കടം അനുവദനീയമായ പരിധിയിൽ മാത്രമാണെന്നും കൊവിഡും പ്രളയവും കേന്ദ്ര അവ​ഗണനയും മറികടന്ന് എണ്ണാവുന്നതിലധികം ക്ഷേമപദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും സ്റ്റാലിൻ മറുപടി നൽകിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'യുവാക്കളോട് പ്രധാനമന്ത്രി മറുപടി പറയണം' നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേട്; പരാതികൾ കേന്ദ്രത്തിനെതിരെ ആയുധമാക്കി പ്രതിപക്ഷം
ടോൾ ബൂത്തുകൾക്ക് വിട, ഇനി ക്യാമറകൾ ടോൾ പിരിക്കുന്ന കാലം; യാത്രക്കാർക്ക് വാഹനം നിർത്താതെ കുതിക്കാൻ പുതിയ സംവിധാനം