മഹാകുംഭിന്റെ കൊട്ടിക്കലാശത്തിന് നാല് നാളുകൾ, ശിവരാത്രിയിലെ അവസാന സ്നാനത്തിന് പ്രയാ​ഗ് രാജ് ഒരുങ്ങുന്നു

Published : Feb 22, 2025, 09:03 PM IST
മഹാകുംഭിന്റെ കൊട്ടിക്കലാശത്തിന് നാല് നാളുകൾ, ശിവരാത്രിയിലെ അവസാന സ്നാനത്തിന് പ്രയാ​ഗ് രാജ് ഒരുങ്ങുന്നു

Synopsis

ഭക്തർക്ക് യാതൊരുവിധ അസൗകര്യവും നേരിടുന്നില്ലെന്ന് ഉറപ്പാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവർ പറഞ്ഞു. അതേസമയം, തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ മഹാകുംഭത്തിൻ്റെ പവിത്രത തകർക്കാനുള്ള ശ്രമങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ലഖ്നൗ: ഫെബ്രുവരി 26ന് മഹാശിവരാത്രിയുടെ അവസാനത്തെ സുപ്രധാന സ്നാനം നടക്കേണ്ടതിനാൽ ഭക്തർക്ക് തടസ്സമില്ലാത്ത ക്രമീകരണങ്ങൾ ഒരുക്കങ്ങൾ വേഗത്തിലാക്കി യുപി സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നിർദ്ദേശപ്രകാരം മഹാകുംഭ് നഗർ സന്ദർശിച്ച് ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനും ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനുമായി  ചീഫ് സെക്രട്ടറി മനോജ് കുമാർ സിംഗ്, ഡിജിപി പ്രശാന്ത് കുമാർ എന്നിവരെ ചുമതലപ്പെടുത്തി.   

ഗതാഗത നിയന്ത്രണം, ജനക്കൂട്ടം നിയന്ത്രിക്കൽ, ആചാരങ്ങൾ സുഗമമാക്കൽ എന്നിവ നടപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭക്തർക്ക് യാതൊരുവിധ അസൗകര്യവും നേരിടുന്നില്ലെന്ന് ഉറപ്പാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവർ പറഞ്ഞു. അതേസമയം, തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ മഹാകുംഭത്തിൻ്റെ പവിത്രത തകർക്കാനുള്ള ശ്രമങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇത്തരം ​ഗ്രൂപ്പുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡിജിപി പ്രശാന്ത് കുമാർ ഉറപ്പ് നൽകി.  തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഇതിനകം 50 ലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി.  

സന്ദർശന വേളയിൽ ചീഫ് സെക്രട്ടറി മനോജ് കുമാർ സിംഗും ഡിജിപി പ്രശാന്ത് കുമാറും ബോട്ട് വഴി സംഗമഘട്ടത്തിൽ പരിശോധന നടത്തുകയും ശുചീകരണ ക്രമീകരണങ്ങൾ അവലോകനം ചെയ്യുകയും ഒരുക്കങ്ങൾ വർധിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് കൂടുതൽ നിർദേശങ്ങൾ നൽകുകയും ചെയ്തു. ഇതുവരെ, ഏകദേശം 59 കോടി ഭക്തർ ലോകത്തിലെ ഏറ്റവും വലിയ മതപരവും സാംസ്കാരികവുമായ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. 2025 ജനുവരി 13 ന് ആരംഭിച്ച മഹാകുംഭം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, പ്രതിദിനം ഒരു കോടി ഭക്തർ എത്തിച്ചേരുന്നതായി കണക്കാക്കുന്നു. 

PREV
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്