
ശ്രീനഗർ: ജമ്മു കശ്മീരിൽ എൻഐഎ ആസ്ഥാനത്തിനു സമീപം ടെലിസ്കോപ്പ് കണ്ടെടുത്തു. ജമ്മു കാശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം. ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് ആണ് കണ്ടെടുത്തത്. ജമ്മുവിലെ സിദ്രയിൽ നിന്നാണ് ടെലിസ്കോപ്പ് കണ്ടെടുത്തത്. പൊലീസും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും സംഭവം അന്വേഷിച്ചുവരികയാണ് ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഞായറാഴ്ചയാണ് ജമ്മുകശ്മീരിൽ നിന്ന് സ്നൈപ്പർ കം അസോൾട്ട് റൈഫിളിൽ ഉപയോഗിക്കുന്ന ടെലിസ്കോപ്പ് കണ്ടെത്തിയത്. പിന്നാലെ മേഖലയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. പൊലീസും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെയും സംയുക്ത തെരച്ചിലാണ് മേഖലയിൽ നടക്കുന്നത്. ഇത്തരത്തിലുള്ള കണ്ടെത്തൽ മേഖലയിൽ ആദ്യമായെന്നാണ് അധികൃതർ വിശദമാക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ആയുധങ്ങളിൽ വയ്ക്കുന്ന രീതിയിലുള്ള ടെലിസ്കോപ്പ് കണ്ടെത്തിയിട്ടുള്ളത്. ചവറ് കൂനയിൽ നിന്ന് കണ്ടെത്തിയ സാധനവുമായി ആറുവയസുള്ള കുട്ടി കളിക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ടെലിസ്കോപ്പ് കണ്ടെത്തിയത്. കുട്ടിയുടെ കുടുംബമാണ് പൊലീസിനെ വിവരം അറിയിച്ചത്. മറ്റൊരു സംഭവത്തിൽ സാംബ ജില്ലയിലെ ദിയാനി ഗ്രാമത്തിൽ നിന്ന് 24 വയസുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളുടെ ഫോണിൽ നിന്ന് പാകിസ്ഥാൻ നമ്പർ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. തൻവീർ അഹമ്മദ് എന്ന 24 കാരനെയാണ് കസ്റ്റഡിയിൽ എടുത്തത്. കശ്മീരിലെ അനന്തനാഗ് സ്വദേശിയായ 24കാരൻ ഏറെക്കാലമായി സാംബയിലാണ് താമസിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam