
ദില്ലി: ഇന്ത്യയില്‍ 15-നും 19-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ വിവാഹത്തില്‍ 51% കുറവുണ്ടായെന്ന് റിപ്പോര്‍ട്ട്. 2000 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹ ശതമാനം കുറഞ്ഞതായി കണ്ടെത്തിയത്. ശിശുക്കളുടെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് ഇന്ത്യയ്ക്ക് ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കുട്ടികളുടെ ആരോഗ്യം സംബന്ധിക്കുന്ന ചൈല്‍ഡ്ഹുഡ് ഇന്‍ഡക്സില്‍ 137 പോയിന്‍റിന്‍റെ വര്‍ധനവാണ് ഉണ്ടായത്. 2000 മുതലുള്ള കലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പ്രസവനിരക്കില്‍ 63 % കുറവുണ്ടായി. 1990 കാലയളവില്‍ ഇത് 75 ശതമാനമായിരുന്നു.
കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, വിവാഹം, പ്രസവനിരക്ക്, പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം എന്നിങ്ങനെ എട്ട് സൂചകങ്ങള്‍ മുന്‍നിര്‍ത്തിയാണ് പട്ടിക തയ്യാറാക്കിയത്. 2000-ത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പ്രസവനിരക്കില്‍ ഇന്ത്യയില്‍ 2 മില്ല്യണ്‍ കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഇപ്പോഴും ശൈശവ വിവാഹങ്ങള്‍ പതിവാണ്. നഗരങ്ങളില്‍ ശൈശവ വിവാഹനിരക്ക് 6.9% ആണെങ്കില്‍ 14.1 ശതമാനമാണ്. നഗരങ്ങളും ഗ്രാമങ്ങളും തമ്മില്‍ ജീവിതരീതിയിലും മറ്റുമുണ്ടായ അന്തരം കുറക്കണമെന്നും കുട്ടികളുടെ ജീവിതരീതി 173 രാജ്യങ്ങളില്‍ മെച്ചപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam