കണ്ടെത്തിയത് ഒരു വയസിൽ താഴെയുള്ള ആറ് കുഞ്ഞുങ്ങളെ; നവജാത ശിശുക്കളെ കടത്തുന്ന സംഘത്തിലെ 10 പേർ പിടിയിൽ

Published : Sep 08, 2025, 01:01 PM IST
new born death

Synopsis

ആറ് മാസം പ്രായമായ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്

ദില്ലി: നവജാത ശിശുക്കളെ കടത്തുന്ന സംഘം പിടിയിൽ. ഒരു വയസിൽ താഴെയുള്ള ആറ് കുഞ്ഞുങ്ങളെ കണ്ടെത്തി. സംഭവത്തിൽ ദില്ലിയിൽ 10 പേർ പിടിയിലായി. കുഞ്ഞുങ്ങളെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന അന്തർ സംസ്ഥാന സംഘമാണ് പിടിയിലായത്. ദില്ലിയും സമീപ ജില്ലകളും കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്‍റെ പ്രവർത്തനം.

പാവപ്പെട്ട കുടുംബങ്ങളെ ചൂഷണം ചെയ്തും പണം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചുമാണ് സംഘം നവജാത ശിശുക്കളെ തട്ടിയെടുത്തിരുന്നത്. ചിലപ്പോൾ ആശുപത്രികളിൽ നിന്നും മറ്റും മാതാപിതാക്കൾ അറിയാതെ കുട്ടികളെ തട്ടിയെടുക്കുകയും ചെയ്തു. എന്നിട്ട് വൻ തുക വാങ്ങി മക്കളില്ലാത്തവർക്ക് കുഞ്ഞുങ്ങളെ വിൽക്കുന്നതായിരുന്നു ഇവരുടെ രീതി.

ആറ് മാസം പ്രായമായ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. പൊലീസിന് രണ്ടാം ദിവസം കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞു. കഴിഞ്ഞ കുറച്ചു നാളായി ഈ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഈ സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് നിഗമനം. ഈ റാക്കറ്റിനെ കുറിച്ച് കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'