പുനർജന്മത്തിനായി മൃതദേഹം 4 വർഷം സൂക്ഷിച്ചുവെച്ച് മക്കൾ, ദുർ​ഗന്ധം വന്നതോടെ പൊലീസിൽ പരാതി നൽകി നാട്ടുകാർ, സംഭവം മുംബൈ മലാഡിൽ

Published : Sep 30, 2026, 11:16 AM ISTUpdated : Sep 30, 2026, 12:43 PM IST
deadbody found

Synopsis

മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കാൻ മാസം 1.6 ലക്ഷം രൂപ ചെലവാക്കി. സ്വാഭാവിക മരണമെന്നും ദീർഘകാലം മൃതദേഹം സൂക്ഷിച്ചതിൽ അസ്വഭാവികതയെന്നും പോലീസ് വ്യക്തമാക്കുന്നു.

മുംബൈ: മുംബൈ മലാഡിൽ പുനർജന്മത്തിനായി നാലുവർഷം സൂക്ഷിച്ച മൃതദേഹം കണ്ടെത്തി. 78 കാരന്റെ മൃതദേഹമാണ് പൂട്ടിയിട്ട കെട്ടിടത്തിൽ കണ്ടെത്തിയത്. കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ പ്രദേശവാസികൾ പരാതി നൽകുകയായിരിന്നു. പോലീസെത്തി പരിശോധന നടത്തിയതോടെ ഫ്രീസറിൽ നിന്നും മൃതദേഹം കണ്ടെത്തി. 2022 ൽ മരിച്ചയാളുടെ മൃതദേഹം മകനും മകളും ചേർന്ന് സൂക്ഷിക്കുകയായിരുന്നു. ഇതിനായി ഇവർ പ്രതിമാസം ഒന്നരലക്ഷം രൂപ ചെലവഴിച്ചതായി കണ്ടെത്തി. മരിച്ചയാളുടെ കുടുംബം മരണാനന്തര ജീവിതത്തിലും പുനർജന്മത്തിലും വിശ്വസിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. മകൾ യു എസിൽ നിന്നും മൃതദേഹം കൂടുതൽ നാൾ സൂക്ഷിക്കാനുളള വഴികൾ തേടിയതായും ഇവർ പറഞ്ഞു. സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട നിലയിൽ; രണ്ട് ദിവസം മുൻപ് വീട്ടിൽ ജോലിക്ക് കയറിയ ആളെ കാണാനില്ല, തിരച്ചിൽ ഊർജിതം
ബിനാമികളുടെ പേരിൽ കോടികളുടെ സ്വത്തുക്കളും വസ്തുവകകളും, ഹൈദരാബാദ് നിംസിലെ ഡോക്ടർ കുടുങ്ങി; ആകെ സ്വത്തുക്കളുടെ വിപണി മൂല്യം 200 കോടിയിലധികം