
ദില്ലി: 74-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്ക്ക് ആശംസകൾ നേർന്ന് ചൈന. സ്വാതന്ത്ര്യദിനത്തിൽ കേന്ദ്രസർക്കാരിനും ഇന്ത്യൻ ജനതയ്ക്കും ആശംസകൾ നേരുന്നതായി ഇന്ത്യയിലെ ചൈനീസ് അംബാസിഡർ സുൻ വെയ്ഡോംഗാണ് ചൈനയുടെ ഔദ്യോഗിക ആശംസകൾ ഇന്ത്യയെ അറിയിച്ചത്.
മഹത്തായ ചരിത്രമുള്ള മഹത്തായ രണ്ട് രാഷ്ട്രങ്ങളാണ് ഇന്ത്യയും ചൈനയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ ഇരുരാഷ്ട്രങ്ങൾക്കും മേഖലയിൽ സമാധാനം ഉറപ്പാക്കാനും വികസനമെത്തിക്കാനും സാധിക്കും ചൈനീസ് അംബാസഡിർ പ്രസ്താവനയിൽ പറഞ്ഞു.
1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും വഷളായ ഘട്ടത്തിലാണ് ഈ വർഷത്തെ സ്വാതന്ത്രദിനം കടന്നു വരുന്നത്. ലഡാക്ക് സംഘർഷത്തെ തുടർന്ന് വഷളായ ശേഷം ഇരുരാജ്യങ്ങളുടേയും ബന്ധം പൂർവ്വസ്ഥിതിയിലായിട്ടില്ല.
ലഡാക്ക് അതിർത്തിയിൽ പലയിടത്തും ഇപ്പോഴും ചൈനീസ് സാന്നിധ്യം തുടരുകയാണ്. ഇന്ന് നടത്തിയ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ അതിർത്തിയിലെ ഏത് പ്രകോപനവും ഇന്ത്യ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി മോദി മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam