
ഉദയ് പൂര്‍:കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള നിര്‍ദേശങ്ങളുമായി ചിന്തന്‍ ശിബിരം ഉദയ്പൂരില്‍ പുരോഗമിക്കുന്നു.വിവിധ സമിതികള്‍ പ്രമേയങ്ങള്‍ക്ക് അന്തിമ രൂപം തയ്യാറാക്കി. രാഹുുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമോയെന്ന ചര്‍ച്ചകള്‍ സജീവമായി നിലനില്‍ക്കെ സംഘടന കാര്യ അന്തിമ പ്രമേയം തയ്യാറായി.മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.ജനകീയ വിഷയങ്ങൾ ഉയർത്തി പദയാത്രകൾ നടത്തണം.പ്രാദേശിക പാർട്ടികളെ വോട്ട് ബാങ്കിലേക്ക് അനുവദിക്കരുത്.സഖ്യം പാർട്ടി ദയനീയ അവസ്ഥയിലുള്ള സംസ്ഥാനങ്ങളിൽ മാത്രം മതിയെന്നും നിര്‍ദേശമുണ്ട്.
യുവാക്കള്‍ക്ക് പ്രാതിനിധ്യം വേണം
പാർട്ടി പദവികളിൽ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾക്ക് 50% പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സാമൂഹിക നീതി സമിതിയുടെ കരട് പ്രമേയം ആവശ്യപ്പെട്ടു.പാർലമെൻററി ബോർഡിൽ യുവാക്കൾക്ക് പ്രാതിനിധ്യം വേണം.മുഖ്യമന്ത്രിപദവിയിലേക്ക് യുവാക്കളെ പരിഗണിക്കണമെന്ന് സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു.അന്തിമ രാഷ്ട്രീയ കാര്യ സമിതിയുടെ കരട് പ്രമേയം പാർലമെന്ററി ബോർഡ് പുനസ്ഥാപിക്കണമെന്ന് നിര്‍ദേശിക്കുന്നു.മേൽ നോട്ടം വഹിക്കാൻ AICC ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി വേണം.തിരഞ്ഞെടുപ്പ് പ്രചാരണത്തിനും സമാന രീതിയിൽ സമിതി വേണമെന്നും പ്രമേയം നിര്‍ദേശിക്കുന്നു
Read also:ചിന്തന്‍ ശിബിരം കോണ്‍ഗ്രസിനെ രക്ഷിക്കുമോ?
.