
ദില്ലി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേരുന്ന സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻ ശിബിർ യോഗം ഇന്ന് ഹരിയാനയിൽ തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടു ദിവസമായി ചേരുന്ന യോഗത്തിൽ പങ്കെടുക്കും. ആഭ്യന്തര സെക്രട്ടറിമാർ, ഡിജിപിമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.
വിഷൻ 2047നും, പ്രധാനമന്ത്രി പ്രഖ്യാപിച്ച അഞ്ചു പ്രതിജ്ഞകൾക്കുമുള്ള കർമ്മ പരിപാടികൾ തയ്യാറാക്കുകയാണ് പ്രധാന അജണ്ട. സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, പോലീസ് സേനയുടെ നവീകരണം എന്നിവയും യോഗത്തിൽ ചർച്ചയാകും. കേരളത്തിലെ ഭരണത്തിൽ ഗവർണറുടെ ഇടപെടൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ ഉന്നയിക്കാൻ ഇടയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചിന്തൻ ശിബിരത്തെ അഭിസംബോധന ചെയ്യും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam