ബം​ഗാളിൽ ക്രൈസ്തവർക്കെതിരെയുള്ള അക്രമം വ്യാപകം; വീടുകളിലെ പ്രാർത്ഥനായോഗങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് ക്രൈസ്തവ സഭകൾ

Published : Sep 05, 2026, 12:20 PM ISTUpdated : Sep 05, 2026, 12:29 PM IST
bengal

Synopsis

നിർബന്ധിത മതപരിവർത്തന നീക്കമാണ് സംഘർഷങ്ങൾക്ക് കാരണമെന്നാണ് ബംഗാൾ സർക്കാരിൻ്റെ നിലപാട്. ആക്രമണത്തിന് പിന്നിൽ സംഘപരിവാർ സംഘടനകൾ എന്നും ആരോപണമുയരുന്നുണ്ട്.

കൊൽക്കത്ത: ബംഗാളിൽ ആക്രമണ ഭീഷണിയെ തുടർന്ന് വീടുകളിലെ പ്രാർത്ഥനായോഗങ്ങൾ നിർത്തിവെച്ച് ക്രിസ്ത്യൻ സംഘടനകൾ. ഹൗറ, പൂർവ്വ വർദ്ധമാൻ, പൂർവ്വ മേദിനിപൂർ തുടങ്ങി വിവിധ ജില്ലകളിൽ പ്രാർത്ഥനായോഗങ്ങൾക്കും വീടുകൾ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകൾക്കും നേരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്നതിനെത്തുടർന്നാണ് ക്രിസ്തീയ സംഘടനകളുടെ നീക്കം. ഓഗസ്റ്റ് 23-ന് ഹൗറയിലെ ഉലുബേരിയയിൽ വാടകവീട്ടിൽ നടന്ന പ്രാർത്ഥനയ്ക്കിടെ ആൾക്കൂട്ടം ഇരച്ചുകയറി ആളുകളെ മർദ്ദിക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.

ഇത് കൂടാതെ ശവസംസ്കാരം തടസ്സപ്പെടുത്തൽ, നിർമ്മാണത്തിലിരുന്ന പള്ളി തകർക്കൽ തുടങ്ങിയ സംഭവങ്ങളും തുടർച്ചയായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യവും ഉണ്ട്. പണവും മറ്റ് വാഗ്ദാനങ്ങളും നൽകി നിർബന്ധിത മതപരിവർത്തനം നടത്തുന്നുണ്ടെന്നും അതിനെതിരെയാണ് തങ്ങൾ പ്രതിഷേധിക്കുന്നതെന്നുമാണ് ആക്രമണം നടത്തുന്നവരുടെ നിലപാട്. ഒപ്പം പ്രാർത്ഥിക്കുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും എന്നാൽ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെങ്കിൽ നിയമപരമായ നടപടിയുണ്ടാകുമെന്നുമാണ് ബംഗാൾ സർക്കാർ വ്യക്താമാക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൈന്യത്തിന് നാണക്കേടായ ആയുധ കവർച്ച, അന്വേഷണത്തിന് എൻഐഎ വരുന്നു, ക്യാമ്പിലെത്തി വിവരം തേടി
ഭക്ഷണമുണ്ടാക്കിയില്ല, ഡാൻസ് ക്ലാസിന് പോകണമെന്ന് ഭാര്യ; മദ്യലഹരിയിലെത്തിയ ഭർത്താവിന്റെ മർദനമേറ്റ് മരിച്ചു