മതപരിവര്‍ത്തനം ആരോപിച്ച് പാസ്റ്ററെ പൊലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ച് അക്രമികള്‍

By Web TeamFirst Published Sep 6, 2021, 12:15 PM IST
Highlights

മതപരിവര്‍ത്തനം സംബന്ധിച്ച പരാതിയില്‍ ചോദ്യം ചെയ്യാനായി പൊലീസ് പാസ്റ്ററെ വിളിച്ചുവരുത്തിയതായിരുന്നു. ഇവിടേയ്ക്ക് തീവ്രവലതുപക്ഷ സംഘടനകള്‍ സംഘടിച്ച് എത്തുകയായിരുന്നു

മതപരിവര്‍ത്തനം ആരോപിച്ച് പാസ്റ്റര്‍ക്ക് മര്‍ദ്ദനം. റായ്പൂരില്‍ പൊലീസ് സ്റ്റേഷനകത്ത് വച്ചാണ് ക്രിസ്ത്യന്‍ പാസ്റ്ററെ തീവ്രവലതുപക്ഷ ഹിന്ദുത്വ അനുഭാവികള്‍ ആക്രമിച്ചത്. മതപരിവര്‍ത്തനം സംബന്ധിച്ച പരാതിയില്‍ ചോദ്യം ചെയ്യാനായി പൊലീസ് പാസ്റ്ററെ വിളിച്ചുവരുത്തിയതായിരുന്നു. ഇവിടേയ്ക്ക് തീവ്രവലതുപക്ഷ അനുഭാവികള്‍ എത്തുകയായിരുന്നു.

A pastor was allegedly beaten inside a police station in Raipur pic.twitter.com/jjNFgz2JGg

— Anurag Dwary (@Anurag_Dwary)

ഇവരും പാസ്റ്റര്‍ക്ക് ഒപ്പം എത്തിയവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റം സ്റ്റേഷനകത്ത് അക്രമത്തില്‍ കലാശിക്കുകയും ആയിരുന്നു. ഞായറാഴ്ചയാണ് സംഭവം നടന്നത്. റായ്പൂറിലെ പുരാനി ബസ്തി പൊലീസ് സ്റ്റേഷനിലാണ് അക്രമം നടന്നത്. റായ്പൂരിന് സമീപമുള്ള ഭട്ടഗാവ് മേഖലയില്‍ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി.

Raipur police today called two Christian pastors on a complaint of RW that they were converting Hindus.
Soon RW goons barged into the thana and beat up the pastors in the presence of policemen.

"If Christians are not safe even in thanas, what can we expect," a pastor told me. pic.twitter.com/uE1Za9L1Lc

— Ashutosh Bhardwaj (@ashubh)

സ്റ്റേഷന്‍റെ ചുമതലയിലുള്ള ഉദ്യോഗസ്ഥന്‍റെ മുറിയിലേക്ക് പാസ്റ്ററെ നീക്കിയെങ്കിലും അക്രമത്തിന് അവസാനിച്ചില്ല. ചെരുപ്പുകൊണ്ടും ഷൂ കൊണ്ടും അക്രമികള്‍ പാസ്റ്ററെ ആക്രമിക്കുന്ന വീഡിയോ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.  അക്രമത്തില്‍ പൊലീസ് സ്റ്റേഷന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അക്രമസംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!