സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു

By Web TeamFirst Published Aug 26, 2020, 10:20 AM IST
Highlights

പ്രതിമയുടെ പ്രാധാന്യവും ഭീകരാക്രമണ സാധ്യതയും പരിഗണിച്ചാണ് വന്‍ സുരക്ഷയൊരുക്കുന്നതെന്നും റൗണ്ട് ദ ക്ലോക്ക് സുരക്ഷയായിരിക്കും ഒരുക്കകുകയെന്നും സിഐഎസ്എഫ് വ്യക്തമാക്കി.
 

ദില്ലി: ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ സുരക്ഷാ ചുമതല സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്(സിഐഎസ്എഫ്) ഏറ്റെടുത്തു. സുരക്ഷക്കായി ആദ്യഘട്ടം 272 ജീവനക്കാരെയാണ് നിയോഗിച്ചത്. ഡെപ്യൂട്ടി കമാന്‍ഡന്റ് റാങ്കിലുള്ള ഓഫിസര്‍ക്കായിരിക്കും ചുമതല. മൊത്തം 350 ജീവനക്കാരെ സുരക്ഷക്കായി നിയോഗിക്കും. 

പ്രതിമയുടെ പ്രാധാന്യവും ഭീകരാക്രമണ സാധ്യതയും പരിഗണിച്ചാണ് വന്‍ സുരക്ഷയൊരുക്കുന്നതെന്നും റൗണ്ട് ദ ക്ലോക്ക് സുരക്ഷയായിരിക്കും ഒരുക്കകുകയെന്നും സിഐഎസ്എഫ് വ്യക്തമാക്കി. ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി. 182 മീറ്റര്‍ ഉയരമുള്ള സ്റ്റാച്യൂ ഓഫ് യൂണിറ്റി ലോകത്തെ ഏറ്റവും വലിയ പ്രതിമകളിലൊന്നാണ്. സര്‍ദാര്‍ സരോവര്‍ ഡാമിന് അഭിമുഖമായാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
 

click me!