രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു; രോഗവ്യാപനത്തില്‍ കുറവില്ല

Published : Aug 26, 2020, 09:42 AM IST
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു; രോഗവ്യാപനത്തില്‍ കുറവില്ല

Synopsis

നിലവില്‍ ചികിത്സയിൽ ഉള്ളത് 7, 07267 പേരാണ്. രോഗമുക്തി നേടിയവരുടെ എണ്ണം  24, 67, 758 ആയി. 

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 67,150 പേര്‍ കൂടി രോഗബാധിതരായതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 32, 34, 474 ആയി. 24 മണിക്കൂറിനുള്ളിൽ 1059 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 59,449 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിൽ ഉള്ളത് 7, 07267 പേരാണ്. രോഗമുക്തി നേടിയവരുടെ എണ്ണം  24, 67, 758 ആയി. 

അതേസമയം തെലങ്കാനയിൽ ആദ്യമായി പ്രതിദിന രോഗബാധ മൂവായിരം കടന്നു. 3018 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.  ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 111688 ആയി. 10 മരണം കൂടി റിപ്പോര്‍ട്ട് ചെയ്‍തതോടെ ആകെ മരണം 780 ആയി. ദില്ലിയിൽ രോഗികളുടെ എണ്ണം ഉയർന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉന്നതതല യോഗം ചേര്‍ന്നു. ദില്ലി ആരോഗ്യ മന്ത്രി, മറ്റ്‌ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രിസ്മസ് ദിനത്തിൽ സ്കൂളുകൾക്ക് അവധി ഇല്ല, കുട്ടികൾ എത്തണമെന്ന നിബന്ധനയുമായി യുപി സർക്കാർ; കേരളമടക്കം മറ്റ സംസ്ഥാനങ്ങളിലെ അവധി
നാവിക സേന രഹസ്യം പാകിസ്ഥാന് ചോർത്തിയ സംഭവം: ​ഗുജറാത്ത് സ്വദേശി അറസ്റ്റിൽ, പിടിയിലായത് 3ാമത്തെ ആൾ