ചീഫ് ജസ്റ്റിസുമാരുടെ വിരമിക്കൽ പ്രായം ഉയര്‍ത്തലിനെക്കുറിച്ച് പ്രതികരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

By Web TeamFirst Published Nov 21, 2019, 9:17 PM IST
Highlights

ചീഫ് ജസ്റ്റിസുമാരുടെ ചുരുങ്ങിയ കാലാവധി മൂന്നുവര്‍ഷമെങ്കിലും ആക്കണമെന്ന അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാലിന്‍റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് എസ്എ ബോബ്ഡേ. 

ദില്ലി: വിരമിക്കൽ പ്രായം ഉയര്‍ത്തുകയാണെങ്കിൽ ജഡ്ജിമാര്‍ക്ക് കൂടുതൽ കാലം നീതി നിര്‍വ്വഹണത്തിനായി പ്രവര്‍ത്തിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ. സുപ്രീംകോടതി ബാര്‍ അസോസിയേഷൻ നൽകിയ സ്വീകരണച്ചടങ്ങിലാണ് ജസ്റ്റിസ് ബോബ്ഡേ ഇക്കാര്യം പറഞ്ഞത്. ചീഫ് ജസ്റ്റിസുമാരുടെ ചുരുങ്ങിയ കാലാവധി മൂന്നുവര്‍ഷമെങ്കിലും ആക്കണമെന്ന അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാലിന്‍റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് എസ്എ ബോബ്ഡേ. 

'അഭിഭാഷകര്‍ കൂടുതൽ പ്രതിഫലം വാങ്ങുന്നതിൽ ജഡ്ജിമാര്‍ക്ക് ഇടപെടാനാകില്ല. ഇതേക്കുറിച്ച് ഉയരുന്ന ചര്‍ച്ചകളിലൊന്നും ഇടപെടാനില്ല. ദില്ലി കോടതികളിൽ ഉണ്ടായ സംഭവത്തെ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഉണ്ടായ സംഭവങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്നും അറിയിച്ചു.


 

click me!