
ദില്ലി: ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച അല്ലെങ്കിൽ വിരമിക്കാൻ പോകുന്ന ഒരാൾക്ക് ഇന്ത്യയിൽ ഒരു വിലയുമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. രണ്ട് ദിവസത്തിനകം സ്ഥാനമൊഴിയാൻ നിൽക്കെയാണ് എൻ വി രമണയുടെ പരാമർശം.
തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്ത സൗജന്യങ്ങൾക്കെതിരായ ഹർജിയിൽ വാദം കേൾക്കുന്നിതിനിടെയാണ് ചീഫ് ജസ്റ്റിസ് ഈ പ്രസ്താവന നടത്തിയത്. ഈ ഹർജിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരിശോധിക്കാൻ ഒരു ഒരു കമ്മിറ്റി രൂപീകരിക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.
വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കണം ഇത്തരമൊരു സമിതി രൂപീകരിക്കേണ്ടതെന്ന് ബുധനാഴ്ച കേസിന്‍റെ വാദം കേൾക്കുന്നതിനിടെ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് പറഞ്ഞു.ജസ്റ്റിസ് ആർഎം ലോധയെപ്പോലെ വിരമിച്ച സുപ്രീം കോടതി ജഡ്ജിയെ സമിതിയുടെ തലപ്പത്തേക്ക് നിയമിക്കണമെന്ന് വികാസ് സിംഗ് വാദത്തിനിടെ പറഞ്ഞത്.
ഇതിനിടെയാണ് വിരമിക്കുന്ന അല്ലെങ്കിൽ വിരമിക്കാൻ പോകുന്ന വ്യക്തിക്ക് ഈ രാജ്യത്ത് ഒരു വിലയുമില്ലെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. 2014 ഫെബ്രുവരി 17നാണ് ചീഫ് ജസ്റ്റിസ് രമണയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത്. 2021 ഏപ്രിൽ 24 ന് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ അദ്ദേഹം ഈ വെള്ളിയാഴ്ച്ച വിരമിക്കും.
ജാമ്യം തേടി സിദ്ദിഖ് കാപ്പൻ സുപ്രീംകോടതിയിൽ; മറ്റന്നാൾ പരിഗണിക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam