കറുത്ത ജാക്കറ്റും വെള്ള ടീ ഷർട്ടും തൊപ്പിയും കൊക്രോച്ച് നായകൻ അഭിജീത് ദില്ലിയിൽ, 2000 പൊലീസുകാരുടെ വിന്യാസം, എന്ത് സംഭവിക്കുമെന്ന് ആകാംക്ഷ

Published : Jun 06, 2026, 09:29 AM ISTUpdated : Jun 06, 2026, 09:32 AM IST
Abhijeet dipke

Synopsis

ഓരോ സോണിലും ഉന്നത ഉദ്യോഗസ്ഥന് ചുമതല. ജന്തർമന്തറിൽ പ്രവർത്തകർ എത്തി. പൊലീസ് പ്രവർത്തകരെ കയറ്റി വിടുന്നുണ്ട്. പ്രതിഷേധത്തിന് എത്തിയവരെ പൊലീസ് തടയുന്നില്ല

ദില്ലി: കൊക്രോച്ച് മുന്നേറ്റത്തിന്റെ സ്ഥാപകൻ അഭിജീത് ദീപ്കെ ദില്ലി വിമാനത്താവളത്തിലെത്തിയത്. വിമാമമിറങ്ങി ഒരുമണിക്കൂറിന് ശേഷമാണ് പുറത്തിറങ്ങിയത്. നൂറുകണക്കിന് യുവാക്കൾ പുറത്ത് തടിച്ചുകൂടിയിരുന്നു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ വെച്ച് തന്നെ പൊലീസ് അഭിജീത്തുമായി സംസാരിച്ചു. നിലവിൽ ജന്തർമന്ദറിൽ പ്രതിഷേധിക്കാനുള്ള അനുമതി പൊലീസ് നൽകി. വിമാനത്താവളത്തിലെത്തിയ യുവാക്കളോട് ജന്ദർമന്ദറിൽ എത്താനും നിർദേശിച്ചു. 10 മുതൽ അഞ്ച് മണിവരെയാണ് പ്രതിഷേധിക്കാനുള്ള സമയം അനുവദിച്ചത്. സുപ്രീം കോടതി നിർദേശങ്ങൾ പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. ഒരു കാരണവശാലും പ്രതിഷേധക്കാരെ പ്രകോപിപ്പിക്കരുത് എന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം. ദില്ലിയിൽ 12 സോണുകളിലായി 2000 ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഓരോ സോണിലും ഉന്നത ഉദ്യോഗസ്ഥന് ചുമതല. ജന്തർമന്തറിൽ പ്രവർത്തകർ എത്തി. പൊലീസ് പ്രവർത്തകരെ കയറ്റി വിടുന്നുണ്ട്. പ്രതിഷേധത്തിന് എത്തിയവരെ പൊലീസ് തടയുന്നില്ല. ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ പുസ്തകവുമായാണ് അഭിജീത് ജന്തര്‍മന്ദറിലെത്തുന്നത്. അനുയായികളോടും പുസ്തകം കൈയില്‍ കരുതാന്‍ ആവശ്യപ്പെട്ടിരുന്നു. സിജെപി നേതാക്കളും ജന്തര്‍മന്ദറില്‍ എത്തുന്നു. 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് ഉപാധികളോടെ അനുമതി നൽകാൻ ദില്ലി പൊലീസ് തീരുമാനിച്ചിരുന്നു. പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്ന പെരുമാറ്റം ഒഴിവാക്കണമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയതിനെ തുടർന്നാണ് പ്രതിഷേധത്തിന് അനുമതി നൽകുന്നത്. സിജെപിയുടെ സ്ഥാപകൻ അഭിജിത് ദീപ്കെ രാവിലെ എത്തുന്നതോടെ വിമാനത്താവളത്തിൽ അസാധാരണ മുന്നൊരുക്കങ്ങളാണ് ദില്ലി പൊലീസ് നടത്തിയിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. ആറാം നമ്പർ ഗേറ്റിൽ ബാരിക്കേഡ് സ്ഥാപിച്ചു. സിജെപിയുടെ പ്രതിഷേധം കണക്കിലെടുത്താണ് മുന്നൊരുക്കങ്ങളെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.

സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കർത്തവ്യപഥിൽ (രാഷ്ട്രപതി ഭവനിലേക്കുള്ള വഴി) അധിക സുരക്ഷ ഏർപ്പെടുത്തി. കൂടുതൽ പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചു. ഇവിടേക്ക് പ്രതിഷേധക്കാർ എത്താനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. അതേസമയം, പ്രതിഷേധം കനക്കുമ്പോഴും കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാനെ കൈവിടാൻ മോദി തയ്യാറല്ല. പ്രധാൻ രാജി വയ്ക്കണം എന്ന ആവശ്യം അംഗീകരിക്കില്ലെന്നാണ് സൂചന. മോദിയുടെ ഫ്രാൻസ് സന്ദർശനത്തിലും പ്രധാൻ ഒപ്പമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വിജയ്‍‍യുടെ ഫാൻ ക്ലബ്ബ് പ്രസിഡൻ്റിനെപ്പോലെ പെരുമാറ്റം'; 'മുസ്ലീം ലീഗ് നേതാവ് ഖാദർ മൊയ്തീനെതിരെ ഡിഎംകെ
സെന്തിൽ ബാലാജിയെ കുരുക്കാൻ വിജയ് സർക്കാർ; കള്ളപ്പണ വെളുപ്പിക്കൽ കേസിൽ തുടർനടപടി, ഗവർണർക്ക് കത്ത് നൽകി