നിലപാട് വ്യക്തമാക്കി അഭിജീത് ദീപ്കെ: 'കേന്ദ്രത്തിൽ ഭരണമാറ്റമല്ല ലക്ഷ്യം'; ഐബി നിരീക്ഷിക്കുന്നുവെന്നും ആരോപണം

Published : Oct 16, 2026, 07:39 AM IST
CJP abhijeet dipke

Synopsis

വോട്ടർ പട്ടികയിലെ അപാകതകൾ ആരോപിച്ച് സി.ജെ.പി നടത്തുന്ന തിരംഗ മാർച്ചിന് മുന്നോടിയായി തന്നെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തേക്കാമെന്ന് സ്ഥാപകൻ അഭിജീത് ദീപ്കെ. ദേശീയ പതാക വീശുന്നവരെ അറസ്റ്റ് ചെയ്യുന്ന പോലീസ് നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡൽഹി: തനിക്കെതിരെ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണമുണ്ടെന്നും ഡൽഹി പോലീസ് തന്നെ കസ്റ്റഡിയിലെടുത്തേക്കാമെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ ആരോപിച്ചു. കോക്ക്റോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്ത 'തിരംഗ മാർച്ച്' നടക്കാനിരിക്കെയാണ് ആരോപണം. വോട്ടർ പട്ടിക പരിഷ്കരണത്തിലെ അപാകതകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം തുടരുന്നത്.

നരേന്ദ്ര മോദിയുടെ റാലിയിൽ ത്രിവർണ്ണ പതാക വീശിയാൽ ആ റാലി റദ്ദാക്കുമോ എന്ന് ചോദിച്ച അഭിജീത് ദീപ്കെ, ദേശീയ പതാക വീശുന്നത് തടയുന്ന ഡൽഹി പൊലീസ് നിലപാടിനെ ശക്തമായി വിമർശിച്ചു. ദേശീയ പതാക ഉയർത്തുന്നവരെയും വഹിക്കുന്നവരെയും അറസ്റ്റ് ചെയ്യുന്ന നടപടിയെ ചോദ്യം ചെയ്ത അദ്ദേഹം, സർക്കാരിന്റെ ഇത്തരം നീക്കങ്ങളെ രൂക്ഷമായി അപലപിച്ചു. നേരത്തെ സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം ചൂണ്ടിക്കാട്ടിയ ദീപ്കെ, രാജ്യത്ത് ദേശീയ പതാക ഉയർത്തുന്നവരെയാണ് ഭരണകൂടം തടവിലാക്കുന്നതെന്ന് ആരോപിച്ചു. തങ്ങൾ കേവലം ഇലക്ഷൻ കമ്മീഷണറെ മാറ്റാനാണ് ആവശ്യപ്പെടുന്നതെന്നും അല്ലാതെ ഭരണമാറ്റമെന്ന ആവശ്യം ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറാകുന്നില്ലെന്നും, രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അഭിജീത് ദീപ്കെ കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിജെപിയുടെ തിരം​ഗ മാർച്ച്; അതീവ സുരക്ഷയിൽ ദില്ലി, കൊണാട്ട് പ്ലേസിൽ സുരക്ഷ കൂട്ടി, അതിർത്തികളിൽ ജാ​ഗ്രത
പാർലമെന്‍റ് സ്ട്രീറ്റ് സ്റ്റേഷന് മുന്നിൽ രാത്രി 10 മണിക്കൂർ നീണ്ട പ്രതിഷേധം; ആതിര, ജെബി മേത്തർ എംപി അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു