മോദിയും ഷായും ജനങ്ങളോട് യുദ്ധം ചെയ്യുന്നു‌, അടിയന്തരാവസ്ഥ നേരിട്ട് കാണുന്ന സാഹചര്യം; സിജെപി നേതാക്കൾ

Published : Oct 11, 2026, 02:37 PM ISTUpdated : Oct 11, 2026, 02:56 PM IST
cjp leaders

Synopsis

സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ ദില്ലിയിൽ നടന്നത് അടിയന്തരാവസ്ഥയെ വെല്ലുന്ന ക്രൂരതകളാണെന്ന് സിജെപി നേതാക്കൾ. സമാധാന പ്രതിഷേധത്തിന് വന്നവരെ ക്രൂരമായി മർദിച്ചു. അടിയന്തരാവസ്ഥയെ കുറിച്ച് നമ്മൾ കേട്ടതിനേക്കാൾ വലുത് ഇവിടെ നടന്നുവെന്നും സിജെപി നേതാക്കൾ

ദില്ലി: നരേന്ദ്ര മോദി രാജ്യത്തിന് അപമാനമാണെന്നും കഴിഞ്ഞ മണിക്കൂറുകൾ ഏകാധിപത്യത്തിൻ്റേത് ആയിരുന്നുവെന്നും സിജെപി നേതാക്കൾ. സമാധാന പ്രതിഷേധത്തിന് വന്നവരെ ക്രൂരമായി മർദിച്ചു. അടിയന്തരാവസ്ഥയെ കുറിച്ച് നമ്മൾ കേട്ടതിനേക്കാൾ വലുത് ഇവിടെ നടന്നു. അതിനെ പോലും മോദി മറികടന്നു. ഇതുവരെ കാണാത്ത കാഴ്ചകളാണ് രാജ്യം കാണുന്നത്. മോദിയും ഷായും ജനങ്ങളോട് യുദ്ധം ചെയ്യുന്നുവെന്നും സിജെപി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിജെപി കോ കൺവീനർമാരായ അശുതോഷ് റാങ്ക, സൗരവ് ദാസ്, ലീഗൽ ഹെഡ് രത്ന സിങ്, പോളിസി ലീഡ് മെഹർ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.

രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്പൂർണമായി കീഴടങ്ങിയിരിക്കുകയാണ്. വിമാനത്തിൽ കയറി തങ്ങളെ തട്ടിക്കൊണ്ടുപോയതാണ്. അഭിജിത്തിൻ്റെ മുത്തശ്ശി മരിച്ചതാണ്, അത് അറിയിക്കുമ്പോൾ പോലും പൊലീസ് മോശമായി പെരുമാറി. മാതാപിതാക്കളോട് സംസാരിക്കാൻ പോലും അപ്പോൾ അനുവദിച്ചില്ല. ഈ പോരാട്ടം തുടങ്ങിയിട്ടേ ഉള്ളൂ. മോദിയും ഷായും തലകുനിക്കണം. മോദി അമ്മയുടെ മരണം ഇവൻ്റ് ആക്കിയപോലെ അഭിജിത് ചെയ്യില്ല. രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണെന്നും സൗരവ് ദാസ് പറഞ്ഞു.

ജനങ്ങളോട് യുദ്ധം ചെയ്യുന്ന സാഹചര്യമാണ്. എല്ലാം അടച്ചിട്ട് ജനങ്ങളെ സമരത്തിന് എതിരാക്കാനാണ് ശ്രമം. എന്നാൽ അത് നടക്കില്ല. വിമാനത്തിൽ സ്റ്റെയർ കേസ് കണക്ട് ചെയ്യുന്നതിന് മുൻപേ പൊലീസ് അതിന് മുകളിൽ ഉണ്ട്. വിജയ് മല്യയെ വിമാനത്തിൽ രക്ഷപ്പെടാൻ സഹായിച്ചവർ ആണിത്. വനിതാ പൊലീസിനെ ഉപയോഗിച്ചാണ് ഫോൺ പിടിച്ചെടുത്തത്. ചട്ടം പാലിച്ചില്ല. ഭരണഘടന നൽകുന്ന അടിസ്ഥാന അവകാശങ്ങൾ പോലും ലംഘിക്കപ്പെട്ടു. തങ്ങളുടെ ഫോൺ ഉപയോഗിച്ച് ഇവർ എന്തൊക്കെ ചെയ്യും എന്ന് ആശങ്കയുണ്ട്. നേരത്തെ ആക്ടിവിസ്റ്റുകളുടെ ഗഡ്ജറ്റുകളിൽ ചെയ്തത് പോലെ എന്തെങ്കിലും ചെയ്തോ എന്ന് ആശങ്കയുണ്ട്. ഹാഷ് വാല്യൂ ഉള്ള സീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും സൗരവ് ദാസ് പറഞ്ഞു.

ഒരൊറ്റ വ്യക്തിയെ സംരക്ഷിക്കാനാണ് ഈ നടപടി എല്ലാം. എന്താണ് ഇങ്ങനെ സംരക്ഷിക്കാൻ കാരണം, സർക്കാരിൻ്റെ എന്ത് വിവരമാണ് ഗ്യാനേഷ് കുമാറിൻ്റെ കൈയിൽ ഉള്ളത്. വാരാണസിയിൽ വോട്ട് എണ്ണിയപ്പോൾ മോദി പുറകിൽ ആയിരുന്നു, ഇത് എങ്ങനെ മുന്നോട്ട് വന്നു എന്ന് ഗ്യാനേഷ് കുമാറിന് അറിയാമോ ? അതാണോ ഇതിന് കാരണം. സർക്കാരിൻ്റെ കൈയിൽ ഉത്തരം ഇല്ലാത്തത് കൊണ്ടാണ് ഇത് നടക്കുന്നത്. കേരളത്തിൽ അടക്കം യുവാക്കൾ തെരുവിൽ ഇറങ്ങണം, ചോദ്യം ഉയർത്തണം. പിണറായി വിജയൻ അടക്കം നാല് മുൻ മുഖ്യമന്ത്രിമാർ തെരുവിൽ പോരാടി. അവരോട് നന്ദി അറിയിക്കുന്നുവെന്നും എല്ലാ പാർട്ടികളും പോരാട്ടത്തിൽ യോജിക്കണമെന്നും നേതാക്കൾ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഈ ക്രൂരത ചെയ്തവരെ വെറുതെ വിടരുത്'; നാല് പേരെയും അറസ്റ്റ് ചെയ്തെന്ന് പൊലീസ്
ജോൺ​ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്ത ശേഷം വഴിയിലിറക്കിവിട്ടു, പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് എംപി, രക്ഷകനായത് ജാർഖണ്ഡ് യുവാവ്