'ഈ ക്രൂരത ചെയ്തവരെ വെറുതെ വിടരുത്'; നാല് പേരെയും അറസ്റ്റ് ചെയ്തെന്ന് പൊലീസ്

Published : Oct 11, 2026, 01:58 PM IST
Delhi Police arrest

Synopsis

ദില്ലി സമരത്തിനെത്തിയ യുവതിയെയും യുവാവിനെയും ക്രൂരമായി മർദിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, പ്രതിഷേധ മാർച്ചിനിടെ മെട്രോ സ്റ്റേഷനുകൾ അടച്ച ദില്ലി പൊലീസിന്റെ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. സർക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാൻ പൊലീസിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

ദില്ലി: സമരത്തിനെത്തിയ യുവതിയെയും യുവാവിനെയും റോഡിലിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ നാല് പേരെയും അറസ്റ്റ് ചെയ്തെന്ന് ആവർത്തിച്ച് ദില്ലി പൊലീസ്. മർദിച്ചവരുടെ ചിത്രം അടക്കം ഉൾപ്പെടുത്തി വീണ്ടും പൊലീസ് വിവരങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. അക്രമികൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും പൊലീസ്. ഓൺലൈന് മാധ്യമം ചിത്രീകരിച്ച ദൃശ്യങ്ങൾ വലിയതോതില് ചർച്ചയായിരുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ കോക്റോച്ച് ജനത പാർട്ടി ആഹ്വാനം ചെയ്ത മാർച്ചുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് സ്വീകരിച്ച നടപടികളെ വിമർശിച്ച് സുപ്രീം കോടതി. ഡെൽഹി മെട്രോ സ്റ്റേഷനുകൾ അടച്ച നടപടിയെ രൂക്ഷഭാഷയിൽ വിമർശിച്ച സുപ്രീം കോടതി, സാഹചര്യമനുസരിച്ച് മെട്രോ, റെയിൽ സർവീസുകൾ നിയന്ത്രിക്കാമെന്നും ഒരുകാരണവശാലും പൂർണമായി നിരോധിക്കരുതെന്നും നിർദ്ദേശിച്ചു. നിയമവ്യവസ്ഥ തകരാറിലാകുന്നതുവരെ മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കണം. ഇന്‍റർനെറ്റ് നിരോധനം പാടില്ല. സർക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാൻ പൊലീസിന് അധികാരമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജോൺ​ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്ത ശേഷം വഴിയിലിറക്കിവിട്ടു, പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് എംപി, രക്ഷകനായത് ജാർഖണ്ഡ് യുവാവ്
ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്ത് മോദി, ടിക്കറ്റെടുത്ത് യാത്ര, ഒപ്പം മുഖ്യമന്ത്രി വിജയ്‌യും; 13,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും