`ബിജെപിക്കാർ പോലും കാര്യമാക്കുന്നില്ല, പിന്നല്ലേ പുതിയ തലമുറ?'; കങ്കണ റണാവത്തിന് മറുപടിയുമായി സിജെപി, കുറച്ചൊക്കെ രാഷ്ട്രീയ മര്യാദയാകാമെന്നും വിമർശനം

Published : Jul 28, 2026, 05:04 PM IST
kangana, cjp

Synopsis

കങ്കണ റണാവത്തിന് മറുപടിയുമായി കോക്രോച്ച് ജനതാ പാർട്ടി. കങ്കണയെ ബിജെപിക്കാർ പോലും കാര്യമാക്കുന്നില്ലെന്നും പുതിയ തലമുറ കങ്കണയെ കേൾക്കുന്നില്ലെന്നുമായിരുന്നു മറുപടി. കങ്കണയ്ക്ക് കുറച്ചൊക്കെ രാഷ്ട്രീയ മര്യാദയാകാമെന്നും വിമർശനം.

മുംബൈ: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിന് മറുപടിയുമായി കോക്രോച്ച് ജനതാ പാർട്ടി. കങ്കണയെ ബിജെപിക്കാർ പോലും കാര്യമാക്കുന്നില്ലെന്നും പുതിയ തലമുറ കങ്കണയെ കേൾക്കുന്നില്ലെന്നുമായിരുന്നു മറുപടി. എംപിയുടെ ജോലികൾ പോലും ചെയ്യാൻ കഴിയാത്തവരാണ് സിജെപിയെ വിമർശിക്കുന്നത്. കങ്കണയ്ക്ക് കുറച്ചൊക്കെ രാഷ്ട്രീയ മര്യാദയാകാമെന്നും സിജെപി വക്താവ് സൗരവ് ദാസ് വിമർശിച്ചു.

സിജെപിയുടെ നേതൃത്വത്തിൽ ദില്ലയിലെ ജന്തർമന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തെ കങ്കണ രൂക്ഷമായി വിമർശിച്ചിരുന്നു. സമരത്തിന്‍റെ ഭാഗമായി പുറത്തുവന്ന റീലുകളും പ്രതിഷേധ രീതികളും അറപ്പുളവാക്കുന്നതെന്നാണ് കങ്കണ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. സമരത്തിൽ പങ്കെടുത്ത യുവാക്കളെ വ‍ൃത്തിയില്ലാത്തവരെന്ന് പരാമർശിച്ച കങ്കണ, ഉത്തരവാദിത്തമില്ലാതെ സ്വതന്ത്രമായി ജീവിക്കാൻ ശ്രമിക്കുന്നവരാണ് ഇവരെന്നും വിമർശിച്ചു. കൂടാതെ, പാശ്ചാത്ത്യ ശൈലി പിന്തുടരുന്ന ചില ഇന്ത്യൻ യുവതികൾ പഠനത്തിൽ മിടുക്കരല്ലെന്നും മദ്യപാനത്തിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതിലും അഭിമാനം കൊള്ളുന്നവരാണെന്നും അവർ ആരോപിച്ചു. മാതാപിതാക്കളുടെ പണം കൊണ്ട് ജീവിക്കുകയും എന്നാൽ ഉത്തരവാദിത്തമേറ്റെടുക്കാതെ സ്വാതന്ത്ര്യത്തിനായി വാദിക്കുകയും ചെയ്യുന്ന രീതി ശരിയല്ലെന്നുമാണ് കങ്കണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ കൂട്ടിച്ചേർത്തത്. ഇതിന് പിന്നാലെയാണ് മറുപടിയുമായി സിജെപി രം​ഗത്തുവന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡൽഹിയിലെ വിദ്യാർഥിപ്രക്ഷോഭത്തിൽ പങ്കെടുത്തു; കോളേജ് അധ്യാപകനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടെന്ന് പരാതി
എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ ദില്ലി സെക്രട്ടറി ഐഷി ​ഘോഷിന്റെ അറസ്റ്റിന് നീക്കം; 2021ലെ കേസിന്‍റെ ഭാഗമെന്ന് വിശദീകരണം