ദില്ലിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ സജീവ സാന്നിധ്യമായിരുന്നു ഐഷി.

ദില്ലി: ദില്ലി എകെജി ഭവനിൽ പോലീസ്. ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ അധ്യക്ഷ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം. 2021ലെ കേസിന്റെ ഭാ​ഗമെന്നാണ് സൂചന. ദില്ലിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ സജീവ സാന്നിധ്യമായിരുന്നു ഐഷി. പൊലീസ് എത്തിയതിനെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ എകെജി ഭവനിലേക്ക് എത്തിയിരുന്നു. അതിനാടകീയ സംഭവങ്ങളാണ് ദില്ലി എകെജി ഭവനിൽ അരങ്ങേറിയത്. യൂണിഫോമിൽ അല്ലാതെയാണ് ദില്ലി പൊലീസിലെ ഒരു ഉദ്യോസ്ഥ എത്തിയത്. ജോണ്‍ ബ്രിട്ടാസ് എംപി അടക്കമുള്ളവര്‍ പൊലീസിനോട് സംസാരിച്ചു. ശേഷം അവര്‍ മടങ്ങിപ്പോയി. സിജെപി സമരത്തിലെ വളരെ സജീവ സാന്നിദ്ധ്യമായിരുന്നു ഐഷി ഘോഷ്. നിരാഹാര സമരത്തിലും ഐഷി ഘോഷ് പങ്കാളിയായിരുന്നു. തുടര്‍ന്ന് ഐഷിയെ കസ്റ്റഡിയിലെടുക്കാതെ പൊലീസ് മടങ്ങി. പൊലീസ് പക പോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് സംഭവത്തിൽ പ്രതികരിച്ചു. 

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming