
ദില്ലി: ബ്രിജ് ഭൂഷനെതിരെ ഗുസ്തിതാരങ്ങൾ സമരം ചെയ്യുന്ന ജന്തർ മന്തറിൽ സംഘർഷം. പൊലീസും ഗുസ്തി താരങ്ങളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സമരവേദിയിലേക്ക് കിടക്കകൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ അവസാനിച്ചത്.
പൊലീസ് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നുവെന്ന് നേരത്തെ തന്നെ താരങ്ങൾ ആരോപിച്ചിരുന്നു. ഗുസ്തി താരങ്ങൾക്ക് കിടക്കകളുമായി ആം ആദ്മി പാർട്ടി നേതാക്കൾ എത്തിയിരുന്നു. ആറുമണിക്ക് ശേഷം ജന്തർ മന്തറിലേക്ക് പുറത്തുനിന്നും ആളുകൾക്ക് പ്രവേശനമില്ല. ആം ആദ്മി പാർട്ടി നേതാക്കളെ അകത്തേക്ക് കടത്തിവിടാത്തതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. സംഘർഷത്തിൽ ഗുസ്തി താരങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്.
പൊലീസ് മർദ്ദിച്ചെന്നാണ് ഗുസ്തിതാരങ്ങൾ പറയുന്നത്. ജനങ്ങളുടെ പിന്തുണ വേണം എന്ന് ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടു. രാജ്യം ഒന്നടങ്കം തങ്ങൾക്കൊപ്പം നിൽക്കണമെന്നും അവർ പറഞ്ഞു.
Read Also: 'പരാതി അട്ടിമറിക്കാൻ ശ്രമം, സുപ്രീം കോടതിയെ വീണ്ടും സമീപിക്കും': സാക്ഷി മാലിക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam