ഒത്തുതീർപ്പിനുള്ള എഐഎഡിഎംകെ നീക്കം തള്ളി ശശികല: പിളർപ്പ് ഒഴിവാക്കണമെന്ന് ബിജെപി

By Web TeamFirst Published Feb 2, 2021, 1:41 PM IST
Highlights

അനുനയ ചര്‍ച്ചകള്‍ക്ക് ഇല്ലെന്ന് വ്യക്തമാക്കിയ ശശികല പാര്‍ട്ടി ജനറല്‍ കണ്‍സില്‍ യോഗം വിളിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനിടെ ശശികലയെ പിന്തുണച്ച് ഒപിഎസ് പക്ഷത്തെ കൂടുതല്‍ പേര്‍ രംഗത്തെത്തി. 

ചെന്നൈ: തമിഴ്നാട്ടില്‍ ശശികലയുടെ തിരിച്ചുവരവിന് മുന്നോടിയായി അനുനയ നീക്കങ്ങള്‍ക്ക് ശ്രമിച്ച അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി. മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് എത്തിയെങ്കിലും ശശികല കൂടിക്കാഴ്ചയ്ക്ക് തയാറായില്ല.   വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം വിളിക്കാന്‍ ശശികല ക്യാമ്പ് നീക്കം തുടങ്ങി.

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്താഴ്ച തമിഴ്നാട്ടിലെത്താനിരിക്കേ പിളര്‍പ്പിലേക്ക് നീങ്ങരുതെന്നാണ് ബിജെപി ഭരണകക്ഷിക്ക് നൽകിയ നിര്‍ദേശം. ബിജെപി സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ശശികല പക്ഷവുമായി ലയന സാധ്യതയ്ക്ക് അണ്ണാഡിഎംകെ താല്‍പ്പര്യം അറിയിച്ചു. എന്നാല്‍ അണ്ണാഡിഎംകെ സെക്രട്ടറി യുവരാജ് ഉള്‍പ്പടെ കര്‍ണാടകയിലെ റിസോര്‍ട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച നടന്നില്ല. 

അനുനയ ചര്‍ച്ചകള്‍ക്ക് ഇല്ലെന്ന് വ്യക്തമാക്കിയ ശശികല പാര്‍ട്ടി ജനറല്‍ കണ്‍സില്‍ യോഗം വിളിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനിടെ ശശികലയെ പിന്തുണച്ച് ഒപിഎസ് പക്ഷത്തെ കൂടുതല്‍ പേര്‍ രംഗത്തെത്തി. ശശികലയുടെ തിരിച്ചുവരവ് ആവശ്യപ്പെട്ട് പനീര്‍സെല്‍വത്തിന്‍റെ തട്ടകമായ തേനിയില്‍ ഉള്‍പ്പടെ പോസ്റ്റര്‍ ഉയര്‍ന്നു. ചെന്നൈ മറീന ബീച്ചിലെ ജയസമാധിയില്‍ ഉപവാസമിരുന്ന ശേഷം ശക്തിപ്രകടനത്തിനുള്ള ഒരുക്കവുമായി മുന്നോട്ടുപോവുകയാണ് ശശികല ക്യാമ്പ്.
 

click me!