ഹൈദരാബാദ് കേന്ദ്രസർവ്വകലാശാലയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

Published : Feb 16, 2023, 12:03 AM IST
ഹൈദരാബാദ് കേന്ദ്രസർവ്വകലാശാലയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

Synopsis

സംഘർഷത്തിൽ പ്രതിഷേധിച്ച് രാത്രി വൈകിയും യൂണിയന്റെ നേതൃത്വത്തിൽ സർവകലാശാലയിൽ പ്രതിഷേധം നടന്നു.

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ വൻ വിദ്യാർഥി സംഘർഷം. വിദ്യാർഥി യൂണിയൻ ഭാരവാഹികളും എബിവിപി പ്രവർത്തകരും തമ്മിൽ ഇന്നലെ വൈകിട്ടാണ് സംഘർഷമുണ്ടായത്. ഇന്നലെ വൈകിട്ട് സ്റ്റുഡൻറ്സ് യൂണിയൻ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഘർഷം. തെരഞ്ഞെടുപ്പിന് മുന്നോടിയായി യൂണിയൻ റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെ എബിവിപി പ്രവർത്തകർ വേദിയിലേക്ക് ഇരച്ചു കയറി. യൂണിയൻ ഭാരവാഹികളെയും പ്രവർത്തകരെയും എബിവിപി പ്രവർത്തകർ ആക്രമിച്ചതായി ആരോപണമുണ്ട്. പ്രകോപനമില്ലാതെയാണ് എബിവിപി പ്രവർത്തകർ ആക്രമണം നടത്തിയതെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. പൊലീസ് നോക്കി നിന്നെന്നും ഇടപെട്ടില്ലെന്നും യൂണിയൻ പറയുന്നു. ASA-DSU-SFI-TSF സഖ്യമാണ് എച്ച്‍സിയു യൂണിയന് നേതൃത്വം നൽകുന്നത്. സംഘർഷത്തിൽ പ്രതിഷേധിച്ച് രാത്രി വൈകിയും യൂണിയന്റെ നേതൃത്വത്തിൽ സർവകലാശാലയിൽ പ്രതിഷേധം നടന്നു.

PREV
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം