
ദില്ലി: സുപ്രീംകോടതിയെ ഇന്ത്യാ വിരുദ്ധ ശക്തികൾ ഉപയോഗിക്കുന്നുവെന്ന് ആർഎസ്എസ് മുഖപത്രം. ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യയിലാണ് പരാമർശം. ബിബിസി ഡോക്യുമെൻ്ററിയുടെ നിരോധനവുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചത് ചൂണ്ടിക്കാട്ടി എഡിറ്റോറിയിലാണ് പരാമർശം. തെറ്റായ കാര്യങ്ങളാണ് ബിബിസി പറയുന്നത് രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിത്.ഇന്ത്യക്കാർ അടയ്ക്കുന്ന നികുതിയിലാണ് സുപ്രീം കോടതി പ്രവർത്തിക്കുന്നത്. രാജ്യത്തിന് വേണ്ടിയുള്ള നിയമങ്ങളും അത് അനുസരിച്ച് പ്രവർത്തിക്കുകയുമാണ് സുപ്രീംകോടതിയുടെ ചുമതല. എന്നാൽ രാജ്യ വിരുദ്ധ ശക്തികൾ സുപ്രീം കോടതിയെ ഉപയോഗിക്കുന്നുവെന്നും എഡിറ്റോറിയയിൽ പറയുന്നു.