ഏഴ് വയസുകാരിയെ ഇരുമ്പ് വടി പഴുപ്പിച്ച് പൊള്ളിച്ചു, മർദ്ദിച്ചു: ബന്ധുവായ സ്ത്രീ ഒളിവിൽ, മകൻ പിടിയിൽ

Published : Feb 15, 2023, 11:01 PM IST
ഏഴ് വയസുകാരിയെ  ഇരുമ്പ് വടി പഴുപ്പിച്ച് പൊള്ളിച്ചു, മർദ്ദിച്ചു: ബന്ധുവായ സ്ത്രീ ഒളിവിൽ, മകൻ പിടിയിൽ

Synopsis

ദില്ലിയിൽ ഏഴുവയസ്സുകാരിയെ ബന്ധുവായ സ്ത്രീയും മകനും ചേർന്ന് ഇരുമ്പ് പഴുപ്പിച്ച് പൊള്ളലേൽപ്പിച്ചു.

ദില്ലി: ദില്ലിയിൽ ഏഴുവയസ്സുകാരിയെ ബന്ധുവായ സ്ത്രീയും മകനും ചേർന്ന് ഇരുമ്പ് പഴുപ്പിച്ച് പൊള്ളലേൽപ്പിച്ചു. ആർ കെ പുരത്തിനടുത്താണ് സംഭവം. ഇരുമ്പ് വടി പഴുപ്പിച്ച് പൊള്ളലേൽപ്പിക്കുകയും, അടിക്കുകയും ചെയ്തതായാണ് പൊലീസിന് നൽകിയ മൊഴി. 

പെൺകുട്ടിയെ സാരമായ പൊള്ളലോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ബന്ധുവായ സ്ത്രി ഒളിവിലാണെന്നും, ഇവരുടെ മകനെ കസ്റ്റഡിയിലെടുത്തുവെന്നും പൊലീസ് അറിയിച്ചു.

Read more: അപകടത്തില്‍ പരിക്കേറ്റയാളെ രക്ഷിക്കാൻ മന്ത്രിയുടെ പൈലറ്റ് വാഹനം തടഞ്ഞ് യുവതി; ഹൃദയഭേദകമായി റോഷിയുടെ കുറിപ്പ്

അതേസമയം, ഇടുക്കി കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴ് വയസുകാരനെ ചട്ടുകം ഉപയോഗിച്ച് പൊള്ളൽ ഏല്പിച്ച സംഭവത്തിൽ അമ്മ അറസ്റ്റിലായിരുന്നു. ജുവനൈൽ ജസ്റ്റിസ്‌ ആക്ട് പ്രകാരമാണ് കേസ് എടുത്തത്. ആശുപത്രി വിട്ട ശേഷം കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മറ്റി മുൻപാകെ ഹാജരാക്കും.

അട്ടപ്പളളം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന 7 വയസുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ടി കൈകളിലും കാലുകളിലും അമ്മ പൊള്ളൽ ഏൽപ്പിച്ചിരുന്നു. കണ്ണിൽ മുളകു പൊടി തേച്ചതായും പരാതി ഉയർന്നിരുന്നു. സംഭവമറിഞ്ഞ അയൽവാസി പഞ്ചായത്ത് മെമ്പറെയും അംഗൻവാടി ടീച്ചറെയും വിവരമറിയിച്ചതോടെ ക്രൂരതയുടെ വിവരങ്ങൾ പുറത്ത് വന്നത്. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. പൊള്ളലേറ്റ വയസുകാരന്‍റെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. അമ്മക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

മുമ്പ് പലതവണ അമ്മ ഉപദ്രവിച്ചതായി കുട്ടി പറയുന്നു. അടുത്ത വീട്ടിൽ നിന്നും ടയർ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടി പറഞ്ഞത്. രണ്ട് കൈക്കും, കാലിനും പൊള്ളലേറ്റ് ചികിത്സയിലുള്ള ഏഴ് വയസുകാരന്‍റെ ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍, കൃസൃതി സഹിക്കാൻ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നാണ് അമ്മ പറയുന്നത്. സംഭവത്തിൽ കുമളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും
പശ്ചിമേഷ്യൻ സംഘർഷം: ഇടപെടലുമായി ഇന്ത്യ, വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഇറാനുമായി സംസാരിച്ചു, ബന്ധം തുടരും