മതപരമായ ആഘോഷത്തില്‍ പ്രവേശനകവാടം സ്ഥാപിക്കുന്നതിൽ തർക്കം; ഇരുവിഭാ​ഗം ഏറ്റുമുട്ടി, കല്ലേറ്, വീടുകൾക്ക് തീവെച്ചു

Published : Feb 17, 2023, 02:33 PM ISTUpdated : Feb 17, 2023, 02:41 PM IST
മതപരമായ ആഘോഷത്തില്‍ പ്രവേശനകവാടം സ്ഥാപിക്കുന്നതിൽ തർക്കം; ഇരുവിഭാ​ഗം ഏറ്റുമുട്ടി, കല്ലേറ്, വീടുകൾക്ക് തീവെച്ചു

Synopsis

ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്‌ത് സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

പലാമു (ജാർഖണ്ഡ്): ജാർഖണ്ഡിലെ പലാമുവിൽ മതപരമായ ആഘോഷത്തോടനുബന്ധിച്ച് മറ്റൊരു വിഭാ​ഗത്തിന്റെ ആരാധനാലയത്തിന് മുന്നിൽ പ്രവേശന കവാടം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിഭാ​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. വാക്കുതർക്കത്തിൽ തുടങ്ങിയ പ്രശ്നം കല്ലേറിലേക്കും തീവെപ്പിലേക്കും നയിച്ചു. സംഭവത്തിൽ ഏതാനും വീടുകൾ ഭാഗികമായി കത്തിനശിച്ചതായും പൊലീസുകാർക്കും പരിക്കേറ്റതായും അധികൃതർ അറിയിച്ചു. കല്ലേറിലും അക്രമത്തിലും ചിലർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. 

ഒരു സമുദായത്തിന്റെ ആരാധനാലയത്തിന് മുന്നിൽ മറ്റൊരു വിഭാ​ഗം പ്രവേശന കവാടം സ്ഥാപിക്കുന്നതിനെതിരെ എതിർപ്പുയർന്നു. ആദ്യം തർക്കത്തിലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പിന്നീട് കല്ലേറും തീവെപ്പും നടന്നതായി പാലമു ഐജി രാജ്കുമാർ ലക്ര വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മൂന്ന് വീടുകൾ ഭാഗികമായി കത്തിനശിച്ചു. രണ്ട് പൊലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. നാല് പൊലീസുകാർക്ക് പരിക്കേറ്റെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയതായും 24 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചതായും പൊലീസ് അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്‌ത് സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

പാർക്കിങ്ങിനെ ചൊല്ലി തർക്കം; അച്ഛനും മകനും നേരെ വെടിയുതിർത്ത് അയൽവാസി

വിവിധ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥർ പ്രദേശത്ത് ക്യാമ്പ് ചെയ്യുകയും സ്ഥിതിഗതികൾ വീക്ഷിക്കുകയും ചെയ്യുന്നു. നിലവിൽ സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാണെന്നും ഐജി പറഞ്ഞു. അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. കിംവദന്തികളിൽ വിശ്വസിക്കരുതെന്നും പൊലീസിൽ വിശ്വാസമർപ്പിക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി