
ദില്ലി: ജമ്മുകശ്മീരിലെ അനന്തനാഗിലും കുല്‍ഗാമിലും സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉണ്ടായി. കുല്‍ഗാമിലെ മിഷിപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന രണ്ട് ഭീകരരെ വധിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ അംറുള്ളയില്‍ സുരക്ഷസേനയും പുല്‍വാമ പൊലീസും ചേർന്ന് പതിനഞ്ച് കിലോ സ്ഫോടകവസ്തു പിടിച്ചെടുത്തു. സംഭവത്തില്‍ ഭീകരരുമായി ബന്ധമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam