Rahul Gandhi : വെള്ളിയാഴ്ച ഹാജരാകാനാകില്ല, സമയം നീട്ടി നൽകണം; ഇഡിക്ക് കത്ത് നൽകി രാഹുൽ ഗാന്ധി

Published : Jun 16, 2022, 04:50 PM ISTUpdated : Jun 16, 2022, 05:04 PM IST
Rahul Gandhi : വെള്ളിയാഴ്ച ഹാജരാകാനാകില്ല, സമയം നീട്ടി നൽകണം; ഇഡിക്ക് കത്ത് നൽകി രാഹുൽ ഗാന്ധി

Synopsis

മൂന്ന് ദിവസം തുടർച്ചയായി ഹാജരായ കോൺഗ്രസ് മുൻ അധ്യക്ഷന്‍റെ ആവശ്യത്തോട് ഇ‍ ഡി എങ്ങനെ പ്രതികരിക്കും എന്നത് കണ്ടറിയണം

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ നാളെ നിശ്ചിയിച്ചിരിക്കുന്ന ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് രാഹുല്‍ ഗാന്ധി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെ അറിയിച്ചു. ചോദ്യം ചെയ്യൽ തിങ്കളാഴ്ച്ചത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടും രാഹുൽ ഇ ഡിക്ക് കത്ത് നൽകി. തുടർച്ചയായ മൂന്ന് ദിവസം രാഹുലിനെ ചോദ്യം ചെയ്ത ഇ ഡി ഇന്നത്തെ ദിവസം ഇടവേള നൽകിയാണ് നാളത്തേക്ക് ചോദ്യം ചെയ്യൽ വച്ചത്. മൂന്ന് ദിവസം തുടർച്ചയായി ഹാജരായ കോൺഗ്രസ് മുൻ അധ്യക്ഷന്‍റെ ആവശ്യത്തോട് ഇ‍ ഡി എങ്ങനെ പ്രതികരിക്കും എന്നത് കണ്ടറിയണം.

ഇഡിയുടെ ചോദ്യം ചെയ്യല്‍; പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

അതേസമയം രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുന്നതിലെ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്. ഇ ഡിയുടെ ചോദ്യം ചെയ്യൽ ദിവസങ്ങളുടെ എണ്ണം കൂടാനുള്ള സാധ്യതയാണ് കോൺഗ്രസ് നേത‍ൃത്വം കാണുന്നത്. കേന്ദ്രസര്‍ക്കാ‍ർ നടപടി കടുപ്പിക്കുമ്പോള്‍ പ്രതിഷേധം സജീവമാക്കി നിലനിർത്താനാണ് നിര്‍ത്താനാണ് എ ഐ സി സി ആസ്ഥാനത്ത് ചേര്‍ന്ന നേതൃയോഗത്തിൽ ധാരണയായത്. രാഹുലിന്‍റെ അറസ്റ്റുണ്ടായാല്‍ രാജ്യത്തുടനീളം പ്രതിഷേധം കടുപ്പിക്കും. മുന്‍കൂര്‍ ജാമ്യത്തിന്  പോകേണ്ടതില്ലെന്ന രാഹുലിന്‍റെ നിര്‍ദ്ദേശവും രാഷ്ചടീയമായി നേരിടാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്. ഞായറാഴ്ച മുഴുവന്‍ എം പിമാരും ദില്ലിയിലെത്തണമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക വസതികളില്‍ പത്ത് പ്രവര്‍ത്തകരെ താമസിപ്പിച്ച് പ്രതിഷേധം നടത്തണം. പൊതു പ്രതിഷേധത്തില്‍ പങ്കെടുക്കാനനുവദിക്കാത്ത ദില്ലി പൊലീസ് നടപടി കൂടി കണക്കിലെടുത്താണ് പ്രതിരോധം കടുപ്പിക്കാനുള്ള തീരുമാനം.

അധികാര ദുര്‍വിനിയോഗത്തിലൂടെ കോണ്‍ഗ്രസിനെ ഇല്ലാതാക്കാമെന്ന് കരുതുന്നോ? മോദി വിഡ്ഢികളുടെ സ്വര്‍ഗത്തില്‍: സുധാകരൻ

അതിനിടെ എ ഐ സി സി ആസ്ഥാനത്ത് കയറി നേതാക്കളേയും എം പിമാരേയും കസ്റ്റഡിയിലെടുത്ത ദില്ലി പൊലീസിന്‍റെ നടപടിക്കെതിരെ കോണ്‍ഗ്രസ് എം പിമാര്‍ സ്പീക്കറെ നേരില്‍ കണ്ട് പരാതി അറിയിച്ചു.ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിലാണ് സ്പീക്കറെ കണ്ട് പരാതി അറിയിച്ചത്. ദില്ലി പൊലീസിന്‍റെ ക്രൂരത സ്പീക്കറോട് വിശദീകരിച്ചെന്നാണ് നേതാക്കൾ ശേഷം വിവരിച്ചത്. എ ഐ സി സി ആസ്ഥാനത്ത് പൊലീസ് അതിക്രമിച്ച് കയറിയതിലെ പ്രതിഷേധവും അറിയിച്ചു. തീവ്രവാദികളെ നേരിടുന്ന പോലെയാണ് പൊലീസ് പെരുമാറിയത്. കോൺഗ്രസ് നേതാക്കളും, എംപിമാരുമാണെന്ന പരിഗണന നൽകിയില്ല. മോദിയും അമിത് ഷായും രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു എന്നും നേതാക്കൾ വിവരിച്ചു. പൊലീസ് അതിക്രമത്തിന്‍റെ ദൃശ്യങ്ങൾ കൊടിക്കുന്നിൽ സുരേഷ് സ്പീക്കറെ കാണിച്ചു. രാഹുൽ ഗാന്ധിയോടുള്ള ഇ ഡിയുടെ മനുഷ്യത്വരഹിതമായ  പെരുമാറ്റം സ്പീക്കറുടെ ശ്രദ്ധയിൽ പെടുത്തിയെന്നും യംഗ് ഇന്ത്യയുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങൾ രാഹുൽ ഇ ഡി യോട് പറയുന്നുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.

' യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുത് ' ; അഗ്നിപഥ് പദ്ധതിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അധ്യാപികയെ വിഷം കൊടുത്ത് കൊല്ലാൻ നോക്കിയത് മൂന്ന് തവണ, പരാജയപ്പെട്ടിട്ടും ക്രൂരത തുടർന്ന് ഭർത്താവ്; വാഹനമിടിപ്പിച്ച് കൊന്നു
ചന്ദ്രബോസ് വധക്കേസ്: പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി, ചന്ദ്രബോസിൻ്റെ ഭാര്യയുടെ അപേക്ഷയിൽ നോട്ടീസ്