
ദില്ലി: ഒഡീഷ കട്ടക്കിൽ ദുർഗാപൂജയ്ക്കിടെ ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലിയുള്ള സംഘർഷം രൂക്ഷം. കട്ടക്കിൽ ഇന്റർനെറ്റ് റദ്ദാക്കിയിരിക്കുകയാണ്. കൂടാതെ 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ദർഗ ബസാർ മേഖലയിലാണ് സംഘർഷമുണ്ടായത്. ഘോഷയാത്രയ്ക്ക് നേരെയും കല്ലേറുണ്ടായി. സംഘർഷത്തിൽ ഡിസിപിക്കും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ നഗരത്തിൽ വിഎച്ച്പി റാലി നടത്തിയത് വീണ്ടും സംഘർഷത്തിനിടയാക്കി. മേഖലയിൽ കടകൾ നശിപ്പിച്ചെന്നും തീയിട്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കും രംഗത്തെത്തി. ജനങ്ങൾ സംയമനം പാലിക്കാനും മന്ത്രിമാർ ആഹ്വാനം ചെയ്തു.