ആറാം ക്ലാസ് വിദ്യാർഥി സ്കൂളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മർദനമേറ്റു, ആരോപണവുമായി കുടുംബം

Published : Dec 04, 2024, 06:52 AM IST
ആറാം ക്ലാസ് വിദ്യാർഥി  സ്കൂളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മർദനമേറ്റു, ആരോപണവുമായി കുടുംബം

Synopsis

പ്രിൻസ് മരിച്ചത് സഹപാഠികളുടെ മർദ്ദനമേറ്റാണെനന്നാണ് മാതാപിതാക്കളുടെ ആരോപണം. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും മാതാപിതാക്കൾ പറയുന്നു.

ദില്ലി: ആറാം ക്ലാസ് വിദ്യാർഥിയെ ദില്ലിയിലെ സ്കൂളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വസന്ത് വിഹാറിലെ സ്കൂളിലാണ് സംഭവം. വസന്ത് വിഹാറിലെ കുടുംപൂർ പഹാരി സ്വദേശിയും ആറാം ക്ലാസ് വിദ്യാർഥിയുമായ 12 വയസുകാരൻ പ്രിൻസിനെയാണ് മരിച്ച നിലയിൽ കണ്ടത്. അപസ്മാരമാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ മകന്‍റെ മരണത്തിൽ മരണത്തിൽ അസ്വാഭാവികതയെന്ന് മാതാപിതാക്കൾ ആരോപിച്ചു. 

വസന്ത് കുഞ്ചിലെ ഫോർട്ടിസ് ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസം രാവിലെ 10.15 ന് പ്രിൻസ് മരിച്ചതായി വിവരം പെലീസിന് ലഭിക്കുന്നത്. പ്രിൻസ് മരിച്ചത് സഹപാഠികളുടെ മർദ്ദനമേറ്റാണെനന്നാണ് മാതാപിതാക്കളുടെ ആരോപണം. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും മാതാപിതാക്കൾ പറയുന്നു. ദൂരൂഹത മാറ്റാൻ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

സ്‌കൂൾ വിദ്യാർത്ഥികളെയും അധ്യാപകരെയും ചോദ്യം ചെയ്തു വരികയാണെന്നും അതിനനുസരിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.വസന്ത് വിഹാറിൽ ശുചീകരണ തൊഴിലാളിയായ സാഗറിന്‍റെ  മകനാണ്  പ്രിൻസ്. മകന് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും സ്കൂളിലേക്ക് വിടുമ്പോൾ പൂർണ്ണ ആരോഗ്യവാനായിരുന്നുമെന്നാണ് സാഗർ പറയുന്നത്.

Read More : ഒളിഞ്ഞും തെളിഞ്ഞും ചോദിക്കുന്നവരേ... 'ഞാൻ ബാറിൽ പോയിട്ടില്ല, സിസിടിവിയിൽ കണ്ടത് എന്നെയുമല്ല'; ഗതികേടിൽ യുവാവ്
 

PREV
Read more Articles on
click me!

Recommended Stories

പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ
കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ