നീറ്റ് പരീക്ഷയിൽ 99.99 പെർസന്‍റൈൽ, ക്ലാസ് തുടങ്ങാനിരിക്കെ ജീവനൊടുക്കി 19കാരൻ; ഡോക്ടറാവാൻ താത്പര്യമില്ലെന്ന് കുറിപ്പ്

Published : Sep 24, 2025, 02:30 PM IST
cleared NEET but don't want to be doctor student kills himself

Synopsis

ഡോക്ടർ ആകാൻ താൽപര്യമില്ലെന്ന് കുറിപ്പെഴുതി വെച്ച ശേഷം വിദ്യാർത്ഥി ജീവനൊടുക്കി. എംബിബിഎസ് പ്രവേശനം ലഭിച്ചു. കോളജിൽ ക്ലാസ് തുടങ്ങാൻ ഇരിക്കെയാണ് ജീവനൊടുക്കിയത്

മുംബൈ: നീറ്റ് പരീക്ഷയിൽ 99.99 പെർസന്‍റൈൽ നേടിയ വിദ്യാർത്ഥി, ഡോക്ടർ ആകാൻ ആഗ്രഹമില്ലെന്ന് കുറിപ്പ് എഴുതി വച്ച് ആത്മഹത്യ ചെയ്തു. അനുരാഗ് അനിൽ ബോർക്കർ എന്ന 19കാരനാണ് മരിച്ചത്. ഒ ബി സി വിഭാഗത്തിൽ 1475ാം റാങ്ക് നേടിയ അനുരാഗിന് മെഡിക്കൽ പ്രവേശനം ലഭിക്കുകയും ചെയ്തു. കോളജിൽ ക്ലാസ് തുടങ്ങാൻ ഇരിക്കെയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ചന്ദ്രപുർ സ്വദേശിയാണ് അനുരാഗ്.

'ഡോക്ടർ ആകാൻ ആഗ്രഹം ഇല്ലാത്തതിനാൽ മരിക്കുന്നു' എന്നെഴുതിയ കുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലുള്ള മെഡിക്കൽ കോളേജിൽ എം ബി ബി എസ് പ്രവേശനം കിട്ടി. ക്ലാസ് തുടങ്ങാനിരിക്കെ വീട്ടിൽ നിന്ന് യാത്ര പുറപ്പെടാൻ പോകുന്നതിന് തൊട്ടു മുൻപ് ജീവനൊടുക്കുകയായിരുന്നു. നവാർഗാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസ്; അറസ്റ്റിലായ ഐഎസ് ഭീകരൻ ജയിലിൽ കൊല്ലപ്പെട്ടു
മണിപ്പൂർ സംഘർഷം രൂക്ഷം; വീടുകൾക്ക് തീയിട്ടു, പലായനം ചെയ്ത് ​ഗ്രാമവാസികൾ, പ്രദേശത്ത് കർഫ്യൂ, കൂടുതൽ ആക്രമങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി യുമാൻ ഖേംചന്ദ് സിങ്