മകളുടെ യൂണിഫോമിന് പണം ആവശ്യപ്പെട്ട് വാളുമായി സ്കൂളിലെത്തി പിതാവ്, അധ്യാപകർക്ക് ഭീഷണി

Published : Jul 08, 2022, 05:24 PM IST
മകളുടെ യൂണിഫോമിന് പണം ആവശ്യപ്പെട്ട് വാളുമായി സ്കൂളിലെത്തി പിതാവ്, അധ്യാപകർക്ക് ഭീഷണി

Synopsis

24 മണിക്കൂറിനുള്ളിൽ പണം ലഭിച്ചില്ലെങ്കിൽ വീണ്ടും വരുമെന്ന് അക്ബർ എന്നയാൾ അധ്യാപകരെ ഭീഷണിപ്പെടുത്തി

പാറ്റ്ന : മകളുടെ സ്കൂൾ യൂണിഫോമിന് പണം ലഭിക്കാത്തതിനെ തുടർന്ന് ബീഹാറിലെ അരാരിയയിൽ പിതാവ് വാളുമായി സ്‌കൂളിൽ അതിക്രമിച്ച് കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി. 24 മണിക്കൂറിനുള്ളിൽ പണം ലഭിച്ചില്ലെങ്കിൽ വീണ്ടും വരുമെന്ന് അക്ബർ എന്നയാൾ അധ്യാപകരെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് സംഭവത്തെക്കുറിച്ച് എഎൻഐയോട് സംസാരിച്ച ജോകിഹട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) പറഞ്ഞു, 

ഭഗവാൻപൂർ പഞ്ചായത്തിന് കീഴിലുള്ള ജോക്കിഹാത്ത് ബ്ലോക്കിലാണ് സംഭവം.ഇയാൾക്കെതിരെ എ ഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സ്‌കൂളിലെ പ്രധാനാധ്യാപകൻ ജഹാംഗീർ ജോക്കിഹട്ട് ബിഡിഒയോട് ഇക്കാര്യം പരാതിപ്പെട്ടു. സ്‌കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് സംഭവം. വാളുമായി നിൽക്കുന്നയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ