
പനാജി : ഗോവ മെഡിക്കൽ കോളേജിലെ ഡോക്ടറെ സസ്പെൻഡ് ചെയ്ത ആരോഗ്യ മന്ത്രിയുടെ ഉത്തരവ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് റദ്ദാക്കി. മെഡിക്കൽ കോളേജിലെ ചീഫ് മെഡിക്കൽ ഓഫീസർ രുദ്രേഷിനെ സസ്പെൻഡ് ചെയ്ത നടപടിയാണ് റദ്ദാക്കിയത്. ആരോഗ്യമന്ത്രി വിശ്വജിത്ത് റാണ ആശുപത്രി സന്ദർശിച്ച ശേഷമായിരുന്നു സസ്പെൻഷൻ. രോഗികളോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു സസ്പെൻഷൻ. ഡോക്ടർ അമ്മയെ ശരിയായി ചികിത്സിച്ചില്ലെന്ന ഒരു മാധ്യമപ്രവർത്തകന്റെ പരാതിയെ തുടർന്നായിരുന്നു റാണ ആശുപത്രി സന്ദർശിച്ചത്. സന്ദർശന സമയത്ത് ഡോക്ടറെ പരസ്യമായി ആരോഗ്യ മന്ത്രി ശാസിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ അതിര് കടന്ന ശാസനയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മന്ത്രിക്കെതിരെ രൂക്ഷമായ വിമർശനം സമൂഹമാധ്യമങ്ങളിലുണ്ടായതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam