'പ്രതിപക്ഷത്തുള്ളവ‍ർ ഭരണപക്ഷത്തെ പുകഴ്ത്തുന്നു'; തരൂരിന് മുഖ്യമന്ത്രിയുടെ ഒളിയമ്പ്

Published : Aug 29, 2019, 08:40 PM ISTUpdated : Aug 30, 2019, 10:48 AM IST
'പ്രതിപക്ഷത്തുള്ളവ‍ർ ഭരണപക്ഷത്തെ പുകഴ്ത്തുന്നു'; തരൂരിന് മുഖ്യമന്ത്രിയുടെ ഒളിയമ്പ്

Synopsis

"സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന്റെ പേരിൽ ആളുകൾ കൊല്ലപ്പെടുമ്പോഴും  പ്രതിപക്ഷത്തുള്ളവ‍ർ ഭരണപക്ഷത്തുള്ളവരെ പുകഴ്ത്തുകയാണ്.  ഇവരുടെ പ്രസ്താവനകൾ അക്രമകാരികൾക്ക് വീരപരിവേഷം നൽകുന്നു."

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച ശശി തരൂര്‍ എംപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒളിയമ്പ്. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന്റെ പേരിൽ ആളുകൾ കൊല്ലപ്പെടുമ്പോഴും  പ്രതിപക്ഷത്തുള്ളവ‍ർ ഭരണപക്ഷത്തുള്ളവരെ പുകഴ്ത്തുകയാണ്.  ഇവരുടെ പ്രസ്താവനകൾ അക്രമകാരികൾക്ക് വീരപരിവേഷം നൽകുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്ന ശൈലി ഗുണം ചെയ്യില്ലെന്ന, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശിന്‍റെയും മനു അഭിഷേക് സിംഗ്‍വിയുടെയും അഭിപ്രായത്തെ പിന്താങ്ങി തരൂര്‍ ട്വീറ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു,  കഴിഞ്ഞ ആറ് വര്‍ഷമായി താന്‍ ഇക്കാര്യം പറയുകയാണ്. മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണം. എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള  വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂ എന്നായിരുന്നു തരൂരിന്‍റെ ട്വീറ്റ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചോ ? ചോദ്യത്തിന് കേന്ദ്രമന്ത്രിക്ക് മൗനം, യുഎസ് എണ്ണ ഇന്ത്യൻ താൽപര്യത്തിനെതിരല്ലെന്ന് വിശദീകരണം
ഭാരതരത്നയുടെ അന്തസ്സ് കൂടും, സവർക്കർക്ക് പരമോന്നത ബഹുമതി നൽകണമെന്ന് ആർഎസ്എസ് മേധാവി; എതിർപ്പുമായി കോൺഗ്രസ്