മുഖ്യമന്ത്രി ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; ദില്ലിയിലെത്തി മുതിർന്ന നേതാക്കളെ കണ്ട് വിഡി സതീശൻ

Published : May 23, 2026, 12:48 PM ISTUpdated : May 23, 2026, 01:19 PM IST
vds and modi meeting

Synopsis

ഖർ​ഗെയുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാകാര്യങ്ങളും ചർച്ചയായി എന്നാണ് മനസിലാക്കുന്നത്. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച ചൊവ്വാഴ്ച ആയിരിക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.

ദില്ലി: ദില്ലിയിലെത്തി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. രാഹുലുമായും സോണിയ ​ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. കെസി വേണു​ഗോപാലിനെയും കോൺ​ഗ്രസ് അധ്യക്ഷനെയും കണ്ടതിന് ശേഷമാണ് സതീശനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുമായി ചൊവ്വാഴ്ച മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തും. രാവിലെ 9 മണിക്കാണ് വിഡി സതീശൻ കെസി വേണു​ഗോപാലിനെ സന്ദർശിച്ചത്. അതിന് ശേഷം മല്ലികാർജുൻ ഖർ​​ഗയെയും സന്ദർശിച്ചു. അതിന് ശേഷമാണ് രാഹുൽ ​ഗാന്ധിയെയും സോണിയ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും കാണാനെത്തിയത്. തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഖർ​ഗെയുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാകാര്യങ്ങളും ചർച്ചയായി എന്നാണ് മനസിലാക്കുന്നത്. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച ചൊവ്വാഴ്ച ആയിരിക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.

അതേ സമയം, മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ദില്ലിയിലെത്തിയ വി.ഡി. സതീശന് വൻ സ്വീകരണമാണ് ലഭിച്ചത്. വിവിധ ക്യാമ്പസുകളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. കേരള ഹൗസിൽ രാത്രി വൈകിയും വൻ ജനക്കൂട്ടം മുഖ്യമന്ത്രിയെ കാണാനും അഭിവാദ്യമർപ്പിക്കാനും കാത്തുനിന്നു. എല്ലാവരെയും മുറിയിലേക്ക് വിളിച്ച് സംസാരിച്ചും ഫോട്ടോയെടുക്കാനും മുഖ്യമന്ത്രി സമയം കണ്ടെത്തി. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

17 കാരിയുമായി ഒളിച്ചോടി, പെണ്‍കുട്ടിയുടെ വീട്ടുകാർ യുവാവിനെ മൂന്ന് ദിവസം തടങ്കലിൽ ഇട്ട് മർദിച്ച് കൊലപ്പെടുത്തി
മലനിരകളിൽ വീണ്ടും തകർന്നുവീണ് 'ചീറ്റ'; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് മൂന്ന് ഉന്നത സൈനികർ; വൈറലായി സെൽഫി