സിഎൻജിയ്ക്ക് വില കൂട്ടി; വർധിപ്പിച്ചത് കിലോ​ഗ്രാമിന് 3.89 രൂപ; വില വർധനവ് ഡൽഹി-എൻസിആർ മേഖലകളിൽ

Published : Aug 29, 2026, 08:19 AM IST
cnp price hike

Synopsis

വില വർധിപ്പിച്ചതോടെ ഡൽഹിയിൽ സിഎൻജിയ്ക്ക് കിലോ​ഗ്രാമിന് 86.98 രൂപയായി. നോയിഡ- 95.59 രൂപ, ​ഗാസിയാബാദ്- 95.59 രൂപ, മീററ്റ്- 95.47 രൂപ, ​ഗുരു​ഗ്രാം- 92.01 രൂപ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പുതിയ നിരക്കുകൾ.

ന്യൂഡൽഹി: ഡൽഹി-എൻസിആർ മേഖലയിൽ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന സിഎൻജി വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ​ഗ്യാസ് ലിമിറ്റഡാണ്(ഐജിഎൽ) സിഎൻജിയ്ക്ക് വില വർധിപ്പിക്കുന്നതായി അറിയിച്ചത്. കിലോ​ഗ്രാമിന് 3.89 രൂപയാണ് കൂട്ടിയത്. ഓ​ഗസ്റ്റ് 29 ശനിയാഴ്ച രാവിലെ ആറുമുതൽ പുതിയ നിരക്ക് നിലവിൽവന്നു.

വില വർധിപ്പിച്ചതോടെ ഡൽഹിയിൽ സിഎൻജിയ്ക്ക് കിലോ​ഗ്രാമിന് 86.98 രൂപയായി. നോയിഡ- 95.59 രൂപ, ​ഗാസിയാബാദ്- 95.59 രൂപ, മീററ്റ്- 95.47 രൂപ, ​ഗുരു​ഗ്രാം- 92.01 രൂപ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പുതിയ നിരക്കുകൾ.

അന്താരാഷ്ട്ര വിപണയിൽ എൽഎൻജി വില വർധിച്ചതാണ് സിഎൻജി വില വർധിപ്പിച്ചതിന്റെ പ്രധാന കാരണമായി ഐജിഎൽ പറയുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന എൽഎൻജിയാണ് സിഎൻജി നിർമാണത്തിനായി പ്രധാനമായും ഉപയോ​ഗിക്കുന്നത്. ഇതിനാൽ അന്താരാഷ്ട്ര വിപണയിലെ വിലവ്യത്യാസം ആഭ്യന്തര വിപണിയെയും ബാധിക്കുന്നു. ഇറാൻ യുദ്ധവും ഹോർമുസ് വഴിയുള്ള ഇന്ധനനീക്കം നിലച്ചതും എൽഎൻജി വില വർധനവിന് കാരണമായിട്ടുണ്ട്.

അതേസമയം, സിഎൻജി വില വർധിപ്പിച്ചത് ഡൽഹി-എൻസിആർ മേഖലകളിലെ പൊതു​ഗതാ​ഗത മേഖലയെയും ബാധിക്കും. ഡൽഹിയിലെ മിക്ക ടാക്സി കാർ, ഓട്ടോകളും സിഎൻജിയാണ് ഉപയോ​ഗിക്കുന്നത്. ഇന്ധനവില വർധനവ് ടാക്സി നിരക്ക് കൂടാനും കാരണമായേക്കും. നേരത്തേ കഴിഞ്ഞ മേയ് മാസത്തിൽ നാല് ഘട്ടങ്ങളിലായി സിഎൻജിയ്ക്ക് ആറുരൂപ വരെ വർധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും വില വർധിപ്പിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം, എസ്‍സിഒ ഉച്ചകോടിയിലും പങ്കെടുക്കും
ഐഎസ്ആർഒ തലപ്പത്ത് സുപ്രധാന മാറ്റങ്ങൾ; ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്‍റർ മേധാവിയായി മലയാളി