പ്രതിഷേധം ആളിക്കത്തുന്നതിനിടെ സിജെപി വക്താവിന് സ്ഥാനചലനം; സമരത്തിൽ പങ്കെടുക്കാതെ കറങ്ങാൻ പോയ ദഹിയയെ സ്ഥാനത്ത് നിന്ന് നീക്കി

Published : Jul 21, 2026, 05:11 PM IST
Vijeta Dahiya

Synopsis

ഇന്നലെ സമരത്തിൽ പങ്കെടുക്കാതെ കറങ്ങാൻ പോയ ദഹിയയെ യുവാക്കൾ ചോദ്യം ചെയ്ത വീഡിയോ വൈറലായിരുന്നു. ഇതിനെ ദഹിയ ന്യായീകരിച്ചിരുന്നു. ദഹിയയുടെ ഈ പ്രവര്‍ത്തിയെ അപലപിച്ച് കൊണ്ടാണ് നടപടി.

ദില്ലി: ജന്തർമന്തറിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെ സിജെപി വക്താവ് വിജേത ദഹിയയെ സ്ഥാനത്ത് നിന്നും നീക്കിയെന്ന് സിജെപി. വിജേത ദഹിയയുടെ പ്രവർത്തികൾ അംഗീകരിക്കാൻ ആവില്ലെന്നും സിജെപി പ്രതികരിച്ചു. ഇന്നലെ സമരത്തിൽ പങ്കെടുക്കാതെ കറങ്ങാൻ പോയ ദഹിയയെ യുവാക്കൾ ചോദ്യം ചെയ്ത വീഡിയോ വൈറലായിരുന്നു. ഇതിനെ ദഹിയ ന്യായീകരിച്ചിരുന്നു. ദഹിയയുടെ ഈ പ്രവര്‍ത്തിയെ അപലപിച്ച് കൊണ്ടാണ് നടപടി.

രാഷ്ട്രീയ ഗവേഷകനും ചലച്ചിത്ര നിർമ്മാതാവുമാണ് വിജേത ദഹിയ. രാഷ്ട്രീയ ഗവേഷണം, തന്ത്രപരമായ വിശകലനം എന്നീ മേഖലകളിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള വ്യക്തിയാണ് ഇദ്ദേഹം. ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ വിജേത ദഹിയ രണ്ട് ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ രചയിതാവും ചലച്ചിത്ര നിർമ്മാതാവുമാണ്. 'പവർ ഓഫ് യൂണിവേഴ്സ്' (Power of Universe), 'ടു ഹെൽ വിത്ത് ദാറ്റ് ജോബ്' (To Hell With That Job) എന്നീ പുസ്തകങ്ങളാണ് വിജേത രചിച്ചിട്ടുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറി, പ്രതിപക്ഷ നേതാവ് പദവിക്ക് ചേരാത്ത പ്രവർത്തി'; രൂക്ഷവിമർശനവുമായി ബിജെപി അധ്യക്ഷൻ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയടക്കം 3 ആവശ്യങ്ങൾ അംഗീകരിക്കും വരെ പ്രക്ഷോഭം പ്രഖ്യാപിച്ച് കോൺഗ്രസ്, ദില്ലി പൊലീസിന്‍റെ ബലപ്രയോഗത്തിന് വിമർശനം