കോൺഗ്രസ് നീക്കത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ നിർദേശമെത്തി, അനുനയനീക്കത്തിന് എത്തി കേന്ദ്രമന്ത്രി; രാഹുൽ ഗാന്ധിയുമായി ചർച്ച

Published : Jul 21, 2026, 04:54 PM ISTUpdated : Jul 21, 2026, 04:59 PM IST
rahul gandhi pm office protest

Synopsis

രാജ്യതലസ്ഥാനത്ത് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധം ശക്തമായതോടെ കേന്ദ്ര സർക്കാർ അനുനയ നീക്കത്തിൽ. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രി ജിതേന്ദ്ര സിംഗ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. കുറ്റക്കാർക്ക് കഠിന ശിക്ഷ ഉറപ്പാക്കുമെന്നും പ്രധാന പ്രതികളെല്ലാം അറസ്റ്റിലായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രതിഷേധം അലയടിക്കുമ്പോൾ അനുനയനീക്കത്തിന് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം തുടരുമ്പോൾ മന്ത്രി ജിതേന്ദ്ര സിംഗ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്താൻ എത്തി. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് എത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ചുമതല കൂടിയുള്ള മന്ത്രിയാണ് ജിതേന്ദ്ര സിംഗ്. സിജെപി സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീടിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. സമരക്കാർക്കൊപ്പം രാഹുലും പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖർഗെയും അടക്കമുള്ള നേതാക്കൾ ചേർന്നപ്പോൾ പ്രതിഷേധക്കാരുടെ ആവേശം ഇരട്ടിയായി. മുഖ്യമന്ത്രി വി ഡി സതീശനും കെ സി വേണുഗോപാലും സമരത്തില്‍ പങ്കാളിയായി.

നേരത്തെ, പരീക്ഷാ ചോദ്യപേപ്പർ ചോർച്ച അതീവ ഗുരുതരമായ കുറ്റമാണെന്നും കൊടും പാതകമാണെന്നും എൻഡിഎ പാർലമെന്‍ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. സംഭവം വെളിച്ചത്തുവന്ന ഉടൻ തന്നെ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, കേസിൽ ഉൾപ്പെട്ട പ്രധാന പ്രതികളെല്ലാം അറസ്റ്റിലായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ 13 പ്രതികൾ കസ്റ്റഡിയിലാണെന്നും പ്രധാനമന്ത്രി യോഗത്തെ അറിയിച്ചു.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജിജു വിശദീകരിച്ചു. പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും ഭാവി സുരക്ഷിതമാക്കുന്നതിനായി നീറ്റ് പുനഃപരീക്ഷ വേഗത്തിൽ നടത്താൻ സർക്കാർ തീരുമാനിക്കുകയും, അത് വിജയകരമായി പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഫലം പ്രഖ്യാപിക്കുകയും ചെയ്തുവെന്നും മന്ത്രി കൂട്ടിചേർത്തു.

ഭാവിയിൽ ഇത്തരം പരീക്ഷാ തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാനാണ് സർക്കാർ അതിവേഗ നടപടികൾ സ്വീകരിച്ചതെന്ന് കിരൺ റിജിജു വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് സാധ്യമായ ഏറ്റവും കഠിനമായ ശിക്ഷ തന്നെ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെയുള്ള കടുത്ത നടപടികൾ ഭാവിയിൽ ഇത്തരം ക്രമക്കേടുകൾ തടയാനും പൊതുപരീക്ഷകളുടെ സുതാര്യതയും വിശ്വസ്തതയും സംരക്ഷിക്കാനും സഹായിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

33 വർഷത്തെ സർക്കാർ സർവീസ് കാലത്ത് ആകെ കിട്ടിയ ശമ്പളം 2 കോടി; പ്രാഥമിക പരിശോധനയിൽ എഞ്ചിനീയറുടെയും കുടുംബത്തിൻ്റെയും ആസ്തി 7.2 കോടി!
ആളിക്കത്തി സിജെപി പ്രതിഷേധം; 'പാറ്റകൾക്ക്' പിന്തുണയുമായി കോൺഗ്രസ്, രാഹുലും സതീശനും പ്രിയങ്കയും സമര മുഖത്ത്