കോക്രോച് ജനതാ പാർട്ടി സ്ഥാപകൻ കേന്ദ്രസർക്കാരിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു; എക്‌സ് ഹാൻഡിൽ പുനഃസ്ഥാപിക്കണമെന്ന് ഹർജി

Published : May 26, 2026, 08:46 AM IST
Cockroach Janata Party

Synopsis

സോഷ്യൽ മീഡിയയിൽ തരംഗമായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ എക്സ് ഹാൻഡിൽ കേന്ദ്ര സർക്കാർ റദ്ദാക്കിയതിനെതിരെ സ്ഥാപകൻ അഭിജീത് ദിപ്‌കെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനമെന്ന് സർക്കാർ പറയുമ്പോൾ, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു

ദില്ലി: സോഷ്യൽ മീഡിയയിൽ തരംഗമായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ അഭിജീത് ദിപ്‌കെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വാദം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ 'പാറ്റകളോട്' ഉപമിച്ചു എന്ന രീതിയിൽ പ്രചരിച്ച പരാമർശത്തിന് പിന്നാലെയാണ് ഈ പരിഹാസ കൂട്ടായ്മ രൂപീകരിച്ചത്. എന്നാൽ വ്യാജ ബിരുദം സമ്പാദിക്കുന്നവരെയാണ് താൻ ഉദ്ദേശിച്ചതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തത വരുത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സിജെപി എന്ന സോഷ്യൽ മീഡിയയിൽ ട്രെൻ്റിങ് ആയി മാറിയ കൂട്ടായ്മക്ക് അഭിജീത്ത് ദീപ്കെ രൂപം കൊടുത്തത്.

തൊഴിലില്ലായ്മ, നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ രാഷ്ട്രീയ പരിഹാസങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ ഈ കൂട്ടായ്മ വലിയ ശ്രദ്ധ നേടിയിരുന്നു. പക്ഷെ ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിനെത്തുടർന്ന് ഐടി ആക്ട് സെക്ഷൻ 69(A) പ്രകാരമാണ് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് പിൻവലിക്കാൻ ഉത്തരവിട്ടത്. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നാണ് സർക്കാർ വാദം. രാഷ്ട്രീയ പരിഹാസങ്ങളെ ഭരണകൂടത്തിന് നേരിടാൻ കഴിയില്ലെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഹർജിയിൽ ഈ കൂട്ടായ്മയുടെ സ്ഥാപകനായ അഭിജീത് ദീപ്കെ പറയുന്നു.

എക്‌സ് അക്കൗണ്ടിന് പുറമെ തങ്ങളുടെ വെബ്‌സൈറ്റും ഇൻസ്റ്റഗ്രാം പേജും തടഞ്ഞതായും ഹാക്കർമാരുടെ ആക്രമണം നേരിട്ടതായും ബോസ്റ്റണിൽ താമസിക്കുന്ന അഭിജീത് ദിപ്‌കെ ഹർജിയിൽ ആരോപിക്കുന്നു. അതേസമയം, കോക്രോച്ച് ജനതാ പാർട്ടിയുടെ ക്യാമ്പയിനെതിരെയുള്ള മറ്റൊരു ഹർജി പരിഗണിക്കുന്നതിനിടെ, ഇത്തരം വിഷയങ്ങളെ അമിത വികാരത്തോടെ സമീപിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു. പത്ത് ലക്ഷത്തോളം അംഗങ്ങൾ സിജെപിയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തതായും ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടായിരുന്നതായും അഭിജീത് ദീപ്കെ അവകാശപ്പെടുന്നു. കേസ് ഉടൻ തന്നെ ഡൽഹി ഹൈക്കോടതി പരിഗണിച്ചേക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ച ഇന്ന്; ധനമന്ത്രിയെയും കാണും
യുപിയിൽ മായാവതി പയറ്റിയ തന്ത്രത്തിന് സമാനം; വിജയ്‍യുടെ 'ചേർത്തുപിടിക്കൽ' ഫലം കാണുമോ?