ശീതതരംഗത്തിൽ വലഞ്ഞ് ഉത്തരേന്ത്യ: താപനില കുത്തനെ താഴ്ന്നു, തണ്ണുത്തുറഞ്ഞ് കശ്മീർ

Published : Dec 26, 2022, 07:23 AM IST
ശീതതരംഗത്തിൽ വലഞ്ഞ് ഉത്തരേന്ത്യ: താപനില കുത്തനെ താഴ്ന്നു, തണ്ണുത്തുറഞ്ഞ് കശ്മീർ

Synopsis

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി ശക്തമായ മൂടൽമഞ്ഞ് തുടാരാനാണ് സാധ്യതയെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഞായറാഴ്ച നൽകിയ മുന്നറിയിപ്പ്.


ദില്ലി: വടക്കേ ഇന്ത്യയിൽ ശൈത്യതരംഗം തുടരുന്നു. കശ്മീരിൽ താപനില മൈനസ് ഏഴിലേക്കെത്തി. ദില്ലിയിലെ ചില മേഖലകളിൽ കഴിഞ്ഞ രാത്രിയും താപനില മൂന്ന് ഡിഗ്രി ആയിരുന്നു. അഞ്ച് ദിവസം കൂടി സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ്. ദില്ലിയിൽ ശൈത്യ തരംഗം തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നത്. 

ദില്ലിയിലും ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും അതിശൈത്യവും മൂടൽമഞ്ഞും കുറച്ചു ദിവസങ്ങൾ കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കടുത്ത ശീതക്കാറ്റിനും സാധ്യതയുണ്ട്.  ഇന്നലെ ദില്ലി നഗരത്തിൽ പലയിടത്തും താപനില 3 ഡിഗ്രി വരെ താഴ്ന്നിരുന്നു. ജമ്മു കശ്മീരിലാണ് അതിശൈത്യം ഏറ്റവും കഠിനമായിട്ടുള്ളത്. കശ്മീരിലെ ഏറെ പ്രശസ്തമായ ദൽ തടാകത്തിൽ വെള്ളം ഉറച്ചതോടെ കുടിവെള്ളവിതരണം താറുമാറായി. 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി ശക്തമായ മൂടൽമഞ്ഞ് തുടാരാനാണ് സാധ്യതയെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഞായറാഴ്ച നൽകിയ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ പഞ്ചാബിന്റെ പല ഭാഗങ്ങളിലും ഹരിയാനയിലും ചണ്ഡീഗഡിലും ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ ഉത്തർപ്രദേശ്, വടക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളിലും ഇടതൂർന്ന മൂടൽമഞ്ഞിന് സാധ്യതുണ്ട്. പഞ്ചാബിലെ ചില ഭാഗങ്ങളിലും മൂടൽമഞ്ഞുണ്ടായേക്കും. മുങ്കേഷ്പൂർ (13.4), ജാഫർപൂർ (13.7), പാലം (14.1) തുടങ്ങിയ ദില്ലിയിലെ വിവിധ കാലാവസ്ഥാ സ്റ്റേഷനുകളിൽ കടുത്ത തണ്ണുപ്പാണ് അനുഭവപ്പെടുന്നത്. മേഘാവൃതമായ ആകാശവും തണുത്ത കാറ്റും പകൽ സമയത്ത് താപനില താഴ്ന്ന നിലയിൽ തുടരാൻ വഴിയൊരുക്കുന്നുണ്ട്
 

PREV
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ
അമിത് ഷായുടേത് നിലവാരം കുറഞ്ഞ പ്രസംഗം; ലോക്സഭയിലെ രാഹുൽ ​ഗാന്ധി - അമിത് ഷാ പോരിൽ പ്രതികരിച്ച് കെ സി വേണു​ഗോപാൽ എംപി