വിജയ് സർക്കാരിന് തിരിച്ചടി; അശ്ലീല സന്ദേശ വിവാദത്തിൽ വനിതാ കളക്ടർ ടിവികെ എംഎൽഎയ്ക്കെതിരേ പരാതി നൽകി; കോടതിയിൽ ഇന്ന് നിർണായകം

Published : Nov 24, 2026, 08:13 AM IST
kallkurichi tvk mla collector issue

Synopsis

തിങ്കളാഴ്ച ഉച്ചയ്ക്ക് ജില്ലാ കളക്ടർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയെന്നാണ് റിപ്പോർട്ട്. ഇത് ടിവികെ സർക്കാരിന് വൻ തിരിച്ചടിയായിരിക്കുകയാണ്. എംഎൽഎക്കെതിരായ ആരോപണത്തിൽ കളക്ടർ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നായിരുന്നു സർക്കാർ കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

ചെന്നൈ: അശ്ലീലസന്ദേശ വിവാദത്തിൽ ആരോപണവിധേയനായ ടിവികെ എംഎൽഎയ്ക്കെതിരേ വനിതാ കളക്ടർ പരാതി നൽകിയതായി സൂചന. ടിവികെ എംഎൽഎ അരുൾ വി​ഘ്നേഷിനെതിരേയാണ് കള്ളക്കുറിച്ചി ജില്ലാ കളക്ടർ പരാതി നൽകിയതെന്നാണ് വിവരം. തിങ്കളാഴ്ച ഉച്ചയ്ക്ക് ജില്ലാ കളക്ടർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയെന്നാണ് റിപ്പോർട്ട്. ഇത് ടിവികെ സർക്കാരിന് വൻ തിരിച്ചടിയായിരിക്കുകയാണ്. എംഎൽഎക്കെതിരായ ആരോപണത്തിൽ കളക്ടർ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നായിരുന്നു സർക്കാർ കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച വീണ്ടും കേസ് പരി​ഗണിക്കാനിരിക്കെയാണ് ജില്ലാ കളക്ടർ രേഖാമൂലം പരാതി നൽകിയെന്ന സൂചനകളും പുറത്തുവരുന്നത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

കള്ളക്കുറിച്ചി എംഎൽഎയായ അരുൾ വിഘ്നേഷ് കളക്ടറുടെ വസതിയിലെത്തി മോശമായ ഉദ്ദേശ്യത്തോടെ സമീപിച്ചെന്നും അശ്ലീലസന്ദേശങ്ങൾ അയച്ചെന്നുമാണ് ആരോപണം. ഡിഎംകെ നേതാവായ കനിമൊഴിയാണ് വിഷയം ഉന്നയിച്ചത്. എന്നാൽ, ടിവികെ എംഎൽഎയും പാർട്ടിയും മന്ത്രിമാരും ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ഇതിനിടെയാണ് അഭിഭാഷകനായ ആർ ത്രിശൂലി എംഎൽഎക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, വിഷയത്തിൽ പൊലീസിനോ ചീഫ് സെക്രട്ടറിക്കോ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇതോടെ മാധ്യമവാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ നടപടിയെടുക്കാനാകില്ലെന്നും പരാതി ലഭിച്ചില്ലെങ്കിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തിൽ പരാതിയുണ്ടോ എന്ന് കളക്ടറോട് അന്വേഷിച്ച് മറുപടി നൽകാനും ഹൈക്കോടതി പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകി. ചീഫ് സെക്രട്ടറിയിൽനിന്നടക്കം വ്യക്തവരുത്താനും കോടതി നിർദേശിച്ചു.

അതിനിടെ, ടിവികെ എംഎൽഎക്കെതിരേ കേസെടുക്കണമെന്ന് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷനും എംപിയുമായ മാണിക്കം ടാ​ഗോർ ആവശ്യപ്പെട്ടു. നേരത്തേ മാണിക്കം ടാ​ഗോർ എംഎൽഎയെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ നിലപാടിൽ മലക്കംമറിയുകയായിരുന്നു. കള്ളക്കുറിച്ചി എംഎൽഎയ്ക്കെതിരായ ആരോപണം ടിവികെ സർക്കാരിനും നാണക്കേടായിട്ടുണ്ട്. സ്ത്രീസുരക്ഷ അടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി അധികാരത്തിലെത്തിയ സർക്കാരിൽനിന്ന് ഒരു എംഎൽഎക്കെതിരേ ഇത്തരം ആരോപണങ്ങൾ ഉയർന്നതാണ് നാണക്കേടായി മാറിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉത്തർപ്രദേശ് സീറ്റ് വിഭജനം; യുപിയിൽ 130 സീറ്റ് വേണമെന്ന് കോൺഗ്രസ്, 40 കൂടിയാൽ 60 സീറ്റെന്ന് എസ്‍പി; ഇന്നും ചർച്ച തുടരും
തിരുപ്പരൻകുൻട്രം മലയിലെ കാർത്തിക ദീപം തെളിക്കൽ ഇന്ന്; സസ്പെൻസ് നിലനിർത്തി വിജയ് സർക്കാർ,അനുമതി നൽകുമോ? മധുരയിൽ നിരോധനാജ്ഞ