
മംഗളൂരു: പിന്നാലെ നടന്ന ശല്യം ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർഥിനി. വെള്ളിയാഴ്ച ഉഡുപ്പി ജില്ലയിലാണ് സംഭവം. നാട്ടുകാർ നോക്കി നിൽക്കെയാണ് പെൺകുട്ടി ചെരിപ്പൂരി യുവാവിന്റെ മുഖത്തടിച്ചത്. യുവാവ് തന്നെ ശല്യപ്പെടുത്തുകയും പിന്തുടരുകയും ചെയ്തുവെന്നാരോപിച്ചാണ് വിദ്യാർഥി പ്രതികരിച്ചത്. വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ഉഡുപ്പി ജില്ലയിലെ കുന്ദാപുര നഗരത്തിലെ ഒക്‌വാദി റോഡിലാണ് സംഭവം. പൊലീസ് നടത്തിയ അന്വേഷണത്തിൽ നസീർ എന്ന 35കാരനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു.
വീഡിയോയിൽ മഞ്ഞ ടീ ഷർട്ട് ധരിച്ച മറ്റൊരാൾ നസീറിന്റെ കോളറിൽ പിടിച്ച് നിൽക്കുന്നത് കാണാം. ഈ സമയം പെൺകുട്ടി അവനെ ചെരിപ്പുകൊണ്ട് അടിച്ചു. തന്നെ വിട്ടയക്കണമെന്ന് ചുറ്റും കൂടിനിന്ന നാട്ടുകാരോട് നസീർ അഭ്യർഥിച്ചു. പെൺകുട്ടി ഹോസ്റ്റലിൽ നിന്ന് കോളേജിലേക്ക് പോകുമ്പോഴും വരുമ്പോഴും ഇയാൾ സ്ഥിരമായി പിന്തുടരുകയാണെന്ന് പെൺകുട്ടി പറഞ്ഞു. നാട്ടുകാരുടെ സഹായക്കോടെയാണ് പെൺകുട്ടി ഇയാളെ പിടികൂടിയത്. പ്രതിയെ പൊലീസിന് കൈമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam