
മുംബൈ: നിർമാണം പൂർത്തിയാകാത്ത കെട്ടിടത്തിൽ ആരുമറിയാതെ നടത്തിയ ബിയർ പാർട്ടിക്കിടെ 19 കാരിക്ക് ദാരുണാന്ത്യം. ഏഴാം നിലയിൽ പെൺകുട്ടിയുടെ ആൺസുഹൃത്തും മറ്റൊരു സുഹൃത്തും കൂടി നടത്തിയ ബിയർ പാർട്ടിക്കിടെ പെൺകുട്ടി മരണപ്പെടുകയായിരുന്നു. ഏഴാംനിലയില്‍നിന്ന് വീണ് മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അബദ്ധത്തിൽ കാൽ തെറ്റി പെൺകുട്ടി വീണ് മരിക്കുകയായിരുന്നെന്നാണ് ഒപ്പമുണ്ടായിരുന്ന രണ്ടുപേരും പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
'കാമുകിയെ കാണാനില്ല', വിവാഹിതനായ പൂജാരി പൊലീസ് സ്റ്റേഷനിലെത്തി; അന്വേഷണത്തിൽ വൻ ട്വിസ്റ്റ്, അറസ്റ്റ്
മുംബൈ പന്‍വേല്‍ സ്വദേശിനിയായ 19 കാരിയെയാണ് നവി മുംബൈ ബേലാപുരിലെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബേലാപുര്‍ സ്വദേശിയും ഒരു ഷോപ്പിങ് മാളിലെ ജീവനക്കാരനുമായ 20 കാരനായ ശിവം നാനാവരെയാണ് പെണ്‍കുട്ടിയുടെ ആൺസുഹൃത്ത്. ഇവർക്കൊപ്പം മറ്റൊരു സുഹൃത്തായ 23 കാരൻ സായി കദമും സ്ഥലത്തുണ്ടായിരുന്നു. ഈ മാസം എട്ടാം തിയതിയായിരുന്നു മൂവരും കൂടി ബിയർ പാർട്ടി നടത്തിയത്. പാർട്ടിക്കിടെ പെൺകുട്ടി ഏഴാം നിലയിൽ നിന്ന് കാൽതെറ്റി താഴേക്ക് വീണ് മരണപ്പെട്ടെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. താഴെ എത്തിയപ്പോൾ തലയ്ക്കടക്കം ഗുരുതരപരിക്കേറ്റ പെണ്‍കുട്ടിയെ ചോരയില്‍ കുളിച്ചനിലയിലാണ് കണ്ടതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
കെട്ടിടത്തിൽ നിന്ന് വീണുമരിച്ച പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്ന ശിവം നാനാവരെയും തമ്മില്‍ ഏറെനാളായി പ്രണയത്തിലായിരുന്നെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇവരുടെ വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചിരുന്നതായും പൊലീസിന് വ്യക്തമായിട്ടുണ്ട്. എന്തായാലും അന്വേഷണം നടത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരും എന്നാണ് പൊലീസ് പറയുന്നത്. ഇവർ എന്തുകൊണ്ടാണ് നിർമ്മാണത്തിലിരുന്ന കെട്ടിടം ബിയർ പാർട്ടിക്ക് തെരഞ്ഞെടുത്തത് എന്ന കാര്യത്തിലടക്കം അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വിവരിച്ചു. ആൺസുഹൃത്തായ ശിവം നാനാവരെയിൽ നിന്നും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ സായി കദമിൽ നിന്നും കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്നും പൊലീസ് വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam