ശുചിമുറിയില്‍ സാനിറ്ററി നാപ്കിന്‍; യൂണിവേഴ്സ്റ്റി ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി പരിശോധിച്ചു, പ്രതിഷേധം

By Web TeamFirst Published Apr 29, 2019, 1:00 PM IST
Highlights

രണ്ട് ഹോസ്റ്റല്‍ വാര്‍ഡന്‍മാരെയും രണ്ട് വനിതാ സുരക്ഷാ ജീവനക്കാരെയുമാണ് പുറത്താക്കിയത്. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ യാതൊരു നിയമ നടപടിയും സ്വീകരിച്ചിട്ടില്ല.

ഛണ്ഡീഗഢ്: ഹോസ്റ്റലിലെ ശുചിമുറിയില്‍ ഉപയോഗിച്ച സാനിറ്ററി നാപ്കിന്‍ കണ്ടെത്തിയെന്നാരോപിച്ച് പെണ്‍കുട്ടികളെ നഗ്നരാക്കി പരിശോധന നടത്തിയ ഹോസ്റ്റല്‍ ജീവനക്കാര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പഞ്ചാബിലെ ബത്തിന്‍ഡയിലെ സ്വകാര്യ യൂണിവേഴ്സിറ്റിയിലാണ് 500-ഓളം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. 

ശുചിമുറിയില്‍ ഉപയോഗിച്ച സാനിറ്ററി നാപ്കിന്‍ കണ്ടെത്തിയെന്നാരോപിച്ച്   ഹോസ്റ്റല്‍ ജീവനക്കാര്‍ പെണ്‍കുട്ടികളെ നഗ്നരാക്കി പരിശോധന നടത്തിയെന്നാണ് പെണ്‍കുട്ടികളുടെ പരാതി. സംഭവം തെറ്റിദ്ധരിക്കപ്പെട്ടു എന്ന് വിശദീകരിച്ച സര്‍വകലാശാല പിന്നീട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നാല് ഹോസ്റ്റല്‍ ജീവനക്കാരെ പുറത്താക്കി. രണ്ട് ഹോസ്റ്റല്‍ വാര്‍ഡന്‍മാരെയും രണ്ട് വനിതാ സുരക്ഷാ ജീവനക്കാരെയുമാണ് പുറത്താക്കിയത്. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ യാതൊരു നിയമ നടപടിയും സ്വീകരിച്ചിട്ടില്ല.

ഹോസ്റ്റല്‍ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ സര്‍വകലാശാല കാലതാമസം വരുത്തിയെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.

click me!