മാണ്ഡ്യയിൽ വർഗീയ സംഘർഷം, ആരാധനാലയങ്ങൾക്കു നേരെ ആക്രമണം; പ്രദേശത്ത് നിരോധനാജ്ഞ, റൂട്ട് മാർച്ച് നടത്തി പൊലീസ്

Published : Sep 08, 2025, 01:36 PM IST
mandya clash

Synopsis

ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 21 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.കൂടുതൽ പേർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്.

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ വർഗീയ സംഘർഷം. ചില ആരാധനാലയങ്ങൾക്കു നേരെ ആക്രമണമുണ്ടായി. ഇന്നലെ വൈകിട്ട് ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. സംഘർഷം ഒഴിവാക്കാൻ പൊലീസ് റൂട്ട് മാർച്ച് നടത്തി.

ഇന്നലെ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 21 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. കൂടുതൽ പേർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. മാർച്ചിനിടെ ആരാധനാലയങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ഇതോടെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമായി അത് മാറി. തുടർന്ന് എസ്പി മല്ലികാർജുൻ ബലദന്ദി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

സാമുദായിക സാഹോദര്യത്തെ തകർക്കുന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് കർശന നിർദേശം നൽകി. സമാധാനാന്തരീക്ഷം തകർക്കുന്ന ഒരു നീക്കവും നടത്തരുതെന്ന് പൊലീസ് പ്രദേശവാസികളോട് ആവശ്യപ്പെട്ടു. അതിനിടെ കോലാറിൽ നബിദിന ഘോഷയാത്രയ്ക്കിടെ പാലസ്തീൻ പതാക വീശിയതിൽ ബംഗാർപേട്ട് പൊലീസ് കേസെടുത്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'