എൽവിഷ് യാദവിനെതിരെ പരാതി; കേസ് പിൻവലിക്കണമെന്ന് സഹോദരന്മാർക്ക് ഭീഷണിക്കോളുകൾ, പരാതി

Published : Mar 22, 2024, 01:36 PM IST
എൽവിഷ് യാദവിനെതിരെ പരാതി; കേസ് പിൻവലിക്കണമെന്ന് സഹോദരന്മാർക്ക് ഭീഷണിക്കോളുകൾ, പരാതി

Synopsis

തങ്ങൾക്ക് ഭീഷണി കോളുകൾ വരികയും പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശികളായ ഇവർ മനേക ഗാന്ധിയുടെ പീപ്പിൾ ഫോർ ആനിമൽസ് (പിഎഫ്എ) എന്ന സംഘടനയിലെ അംഗങ്ങളാണ്. 

നോയ്ഡ: പാമ്പിന്റെ വിഷം കൊണ്ട് ലഹരി പാർട്ടി നടത്തിയ കേസിൽ യൂട്യൂബർ എൽവിഷ് യാദവിനെതിരായി പരാതി നൽകിയ രണ്ട് ആനിമൽ റൈറ്റ്സ് ​ഗ്രൂപ്പിലെ പ്രവർത്തകർക്ക് ജീവന് ഭീഷണി. സഹോദരന്മാരായ സൗരഭും ഗൗരവ് ഗുപ്തയുമാണ് തങ്ങൾക്ക് ഭീഷണി കോൾ വന്നെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയത്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ ഇവർ സമീപിക്കുകയായിരുന്നു. 

തങ്ങൾക്ക് ഭീഷണി കോളുകൾ വരികയും പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.  ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശികളായ ഇവർ മനേക ഗാന്ധിയുടെ പീപ്പിൾ ഫോർ ആനിമൽസ് (പിഎഫ്എ) എന്ന സംഘടനയിലെ അംഗങ്ങളാണ്. കേസ് പരിഗണിച്ച ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദിയുടെ ബെഞ്ച് ഹരിയാന സർക്കാരിന് നോട്ടീസ് അയച്ചു. ഏപ്രിൽ 18ന് അടുത്ത വാദം കേൾക്കും. 

പാർട്ടികളിൽ ലഹരി മരുന്നായി പാമ്പിൻ്റെ വിഷം ഉപയോ​ഗിച്ചതിന് എൽവിഷ് യാദവിനും മറ്റ് അഞ്ച് പേർക്കുമെതിരെ വന്യജീവി നിയമപ്രകാരം കേസെടുത്തത്. ഈ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് കേസിന്നാസ്പദമായ സംഭവം. നവംബർ 3 ന് നോയിഡയിലെ ബാങ്ക്വറ്റ് ഹാളിൽ നടത്തിയ പൊലീസ് റെയ്ഡിൽ നാല് പാമ്പാട്ടികളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലഹരി പാർട്ടികൾക്കും വീഡിയോ ഷൂട്ടുകൾക്കായി എൽവിഷ് യാദവ് പാമ്പുകളെ ഉപയോഗിച്ചിരുന്നതായും ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ബിജെപി നേതാവ് മനേകാ ​ഗാന്ധിയുടെ നേതൃത്വത്തിലുള്ള ആനിമൽ റെെറ്റ്സ് ​ഗ്രൂപ്പായ പിഎഫ്എ യാഥാർത്ഥ്യം കണ്ടെത്താനായി നടത്തിയ ശ്രമത്തിൽ അഞ്ച് രാജവെമ്പാലയുൾപ്പെടെ 9 പാമ്പുകളേയും 20 മില്ലി പാമ്പ് വിഷവും ഉൾപ്പെടെ കണ്ടെത്തുകയായിരുന്നു. പാമ്പുകളേയും അവയുടെ വിഷവും ആവശ്യപ്പെട്ട് യാദവിനെ വിളിക്കുകയും പിന്നീട് ഫ്ലാറ്റിലെത്തി വാങ്ങാൻ യാദവ് നിർദേശിക്കുകയുമായിരുന്നു. ഫ്ലാറ്റിലെത്തിയ ഉടൻ പിഎഫ്എ സംഘാം​ഗം ഈ വിവരം ഉടൻ തന്നെ നോയിഡ പൊലീസിൻ്റെയും വനംവകുപ്പിൻ്റെയും ശ്രദ്ധയിൽപെടുത്തി. സ്ഥലത്തെത്തിയ പൊലീസ് എല്ലാവരെയും അറസ്റ്റ് ചെയ്തു. ഇവിടെ നിന്ന് ഒമ്പത് പാമ്പുകളേയും വിഷവും പൊലീസ് കണ്ടെടുക്കുകയും ചെയ്തു. 

നേരത്തെ പൊലീസ് ചോദ്യം ചെയ്തപ്പോൾ യാദവ് എല്ലാ കുറ്റവും നിഷേധിച്ചിരുന്നു. കേസ് അടിസ്ഥാനരഹിതവും വ്യാജവുമാണെന്നും ഒരു ശതമാനം പോലും ശരിയല്ലെന്നും യാദവ് പ്രതികരിച്ചു. മുഴുവൻ കേസിലും ഇയാളുടെ പങ്ക് അന്വേഷിക്കുകയാണെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 
കേന്ദ്ര ഏജൻസികള്‍ കേരളത്തില്‍ പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു: ആരോപണം ആവര്‍ത്തിച്ച് കോൺഗ്രസ്

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അന്നെന്‍റെ വീട് പൊളിച്ചില്ലേ, ഇവിടം വിടാൻ ഭീഷണിപ്പെടുത്തിയില്ലേ': മുംബൈയിൽ ഉദ്ധവിനെ മറികടന്ന് ഭരണം പിടിച്ച് ബിജെപി, അത്യാഹ്ലാദത്തിൽ കങ്കണ
സുഖയാത്ര, 180 കിലോമീറ്റർ വരെ വേഗത, ആർഎഎസി ഇല്ല; രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ഇന്ന്