കേരളത്തിലെത്തുമ്പോള്‍ കേന്ദ്ര ഏജൻസികള്‍ മൗനം പാലിക്കുന്നു, പിണറായി സര്‍ക്കാരിനോടുള്ള മൃദുസമീപനമാണിതെന്നും വിഡി സതീശൻ. 

കണ്ണൂര്‍: ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കോൺഗ്രസ്. ഇഡി പോലുള്ള കേന്ദ്ര ഏജൻസികള്‍ പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുവെന്ന് പ്രതിപക്ഷേ നേതാവ് വിഡി സതീശൻ. 

കേരളത്തിലെത്തുമ്പോള്‍ കേന്ദ്ര ഏജൻസികള്‍ മൗനം പാലിക്കുന്നു, പിണറായി സര്‍ക്കാരിനോടുള്ള മൃദുസമീപനമാണിതെന്നും വിഡി സതീശൻ. 

കെജ്രിവാളിന്‍റെ അറസ്റ്റ് വിചിത്രമായ സംഭവമെന്നും എങ്ങനെയും ഇന്ത്യ മുന്നണിയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് മോദി സര്‍ക്കാരിനെന്നും വിഡി സതീശൻ. 

Also Read:- പിണറായിക്ക് ശബരിമല ശാസ്താവിൻ്റെ പ്രാക്ക്, കേരളത്തില്‍ കൊറോണ വന്നതും പ്രളയം വന്നതും ഇതുകൊണ്ട്: പിസി ജോ‍ര്‍ജ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo