ഡെലിവറി ബോയ് മോശമായി പെരുമാറിയെന്ന് പരാതി; 200 രൂപയുടെ കൂപ്പണ്‍ നല്‍കി സ്വിഗ്ഗി

By Web TeamFirst Published Apr 1, 2019, 12:58 PM IST
Highlights

ഭക്ഷണവുമായി വീട്ടിലെത്തിയ ഡെലിവറി ബോയ് അയാള്‍ക്ക് ലെെംഗിക താത്പര്യമുണ്ടെന്ന് പറയുകയും മോശമായി പെരുമാറാന്‍ ശ്രമിക്കുകയുമായിരുന്നു

ബംഗളൂരു: ഡെലിവറി ബോയ് തന്നോട് മോശമായി പെരുമാറിയെന്ന് പരാതിപ്പെട്ട യുവതിക്ക് 200 രൂപയുടെ കൂപ്പണ്‍ നല്‍കിയ സ്വിഗ്ഗി വിവാദത്തില്‍. ഓണ്‍ലെെന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ഉയരുന്നത്.

പരാതിപ്പെട്ട യുവതിയോട് ക്ഷമ ചോദിക്കുകയും 200 രൂപയുടെ ഒരു ഫുഡ് കൂപ്പണ്‍ നല്‍കുകയുമാണ് സ്വിഗ്ഗി ചെയ്തത്. സംഭവം വിശദീകരിച്ച് യുവതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് കാര്യങ്ങള്‍ പുറത്ത് വരുന്നത്. ഭക്ഷണവുമായി വീട്ടിലെത്തിയ ഡെലിവറി ബോയ് അയാള്‍ക്ക് ലെെംഗിക താത്പര്യമുണ്ടെന്ന് പറയുകയും മോശമായി പെരുമാറാന്‍ ശ്രമിക്കുകയുമായിരുന്നു.

ഉടന്‍ ഒരുവിധം ഭക്ഷണം അയാളില്‍ നിന്ന് തട്ടിപ്പറിച്ച് വാതില്‍ അടച്ചു. പകച്ച് പോയ തനിക്ക് ആ ഭക്ഷണപ്പൊതി ഒന്ന് നോക്കാന്‍ പോലും സാധിച്ചില്ല. തുടര്‍ന്ന് സ്വിഗ്ഗി ആപ്പ് വഴി പരാതിപ്പെട്ട തന്നോട് ക്ഷമ പറഞ്ഞ ശേഷം 200 രൂപ വിലയുള്ള ഒരു ഫുഡ് കൂപ്പണ്‍ നല്‍കാമെന്നുള്ള മറുപടിയാണ് നല്‍കിയത്. ഇത് വിശദീകരിച്ച് യുവതി ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെ ഡെലിവറി ബോയ്‍ക്കെതിരെ നടപടിയെടുക്കാമെന്ന് സ്വിഗ്ഗി അറിയിച്ചിട്ടുണ്ട്. 

click me!