
മാണ്ഡ്യ: കര്‍ണാടകയിലെ (Karnataka) സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം (Christmas celebration) തടഞ്ഞെന്നാരോപിച്ച് ഹിന്ദു ജാഗ്രണ വേദികെ (Hindu jagarne vedike) പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി. മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുരയിലെ സ്‌കൂളാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. സ്‌കൂള്‍ കോമ്പൗണ്ടില്‍ അനുവാദമില്ലാതെ പ്രവേശിച്ച് ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തിയെന്നാണ് പരാതി.
ക്രിസ്മസ് ആഘോഷം സ്‌കൂള്‍ നടത്തരുതെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. എന്നാല്‍ പ്രാഥമികാന്വേഷണത്തില്‍ ചില മാതാപിതാക്കളോടൊപ്പം ഹിന്ദു ജാഗ്രണ വേദികെ പ്രവര്‍ത്തകര്‍ എത്തി ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി കുട്ടികളില്‍നിന്ന് 50 രൂപ പിരിവെടുക്കുന്നത് ചോദ്യം ചെയ്തതായി വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആരോപണ വിധേയരുടെയും പരാതിക്കാരുടെയും മൊഴികള്‍ രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
ഗുജറാത്തില്‍ പിടിയിലായത് കറാച്ചി മയക്കുമരുന്ന് മാഫിയാ തലവന്റെ മകന്‍, ഇന്ത്യക്ക് വന്‍നേട്ടം
അഹമ്മദാബാദ്: കഴിഞ്ഞയാഴ്ച ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കോസ്റ്റ് ഗാര്‍ഡും പിടികൂടിയ മയക്കുമരുന്നുമായി എത്തിയ ബോട്ടില്‍ ഉണ്ടായിരുന്ന ആറ് പേരില്‍ ഒരാള്‍ കറാച്ചി മയക്കുമരുന്ന് മാഫിയ തലവന്റെ മകനെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 400 കോടി വില വരുന്ന ഹെറോയിനുമായി ആറ് പാക് മത്സ്യബന്ധന തൊഴിലാളികളെ പിടികൂടിയെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. ഇവര്‍ മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായതെന്നും അറിയിച്ചിരുന്നു. എന്നാല്‍ പിടിയിലായ ആറുപേരില്‍ ഒരാള്‍ കറാച്ചി മയക്കുമരുന്ന് മാഫിയ തലവന്‍ ഹാജി ഹസന്റെ മകന്‍ സാജിദ് ആണെന്ന് തിരിച്ചറിയല്‍ രേഖകളെ അടിസ്ഥാനമാക്കി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബിലേക്ക് കൊണ്ടുപോകാനാണ് ലഹരി എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തമാസമാണ് പഞ്ചാബില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അഫ്ഗാനിലെ കറുപ്പ് കൃഷി ചെയ്യുന്നവരും ലഹരി മാഫിയയും താലിബാന്‍ ഭരണത്തില്‍ അസ്വസ്ഥരാണെന്നും കറുപ്പ് വ്യാപാരം പൂര്‍ണമായി താലിബാന്‍ ഏറ്റെടുത്തേക്കുമെന്നാണ് സൂചനയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ അതിര്‍ത്തിവഴിയാണ് കള്ളക്കടത്ത് കൂടുതല്‍ നടക്കുന്നത്. ഗുജറാത്ത് തീരങ്ങള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ കള്ളക്കടത്ത് നടക്കുന്നത്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് സമീപകാലത്ത് ഗുജറാത്ത് തീരങ്ങളില്‍ നിന്ന് അധികൃതര്‍ പിടിച്ചെടുത്തത്.